Advertisment

പ്രളയകെടുതിക്ക് ഒരു പ്രവാസി കൈത്താങ്ങ്

New Update

പ്രളയക്കെടുതിയിൽ പ്രവാസിയുടെ വേദനയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കൊപ്പം ചേരുവാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യു എഫ് എം എഫ് ബി ഫ്രണ്ട്സ്‌ , കുവൈറ്റ് തങ്ങളുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കുവാൻ തീരുമാനിച്ചതായി എക്സിക്യൂട്ടിവ്‌ കമ്മിറ്റി അറിയിച്ചു.

Advertisment

പരിപാടികൾക്കായി മാറ്റി വെച്ച മുഴുവൻ തുകയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അബ്ബാസിയ ന്യൂ റോയൽ സെന്ററുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ട് പ്രവാസികളിൽ നിന്നും വസ്ത്രങ്ങൾ ശേഖരിച്ചു ദുരിതാശ്വാസക്യാമ്പുകളിലേക്ക് കാർഗോ ആയി അയക്കുവാനും തീരുമാനമായി .

സഹായമായി വസ്ത്രങ്ങൾ എത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി സഹോദരങ്ങൾ അബ്ബാസിയയിലെ ന്യൂ റോയൽ സെന്ററിൽ വസ്ത്രങ്ങൾ എത്തിച്ചു സഹായിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു

കോൺടാക്ട് : 97114405, 65557002,65052800, 60077474, 65828713, 97751060, 99171790

kuwait
Advertisment