Advertisment

കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതു മൂന്നിലൊന്നു പേർ മാത്രമെന്ന് അന്തിമ കണക്ക്

New Update

കുവൈറ്റ് : കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതു മൂന്നിലൊന്നു പേർ മാത്രമെന്ന് അന്തിമ കണക്ക് .അനധികൃത താമസക്കാർക്കു പൊതുമാപ്പ് അനുവദിച്ച ജനുവരി 29 – ഏപ്രിൽ 22 കാലയളവിൽ 34,452 പേരാണു രാജ്യം വിട്ടത്.

Advertisment

publive-image

രാജ്യത്തു മൊത്തം 1,55,000 അനധികൃത താമസക്കാരുണ്ടെന്നാണു കണക്ക്. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് ഇതിന്റെ 35.6% പേർ മാത്രം.

അവസരം വിനിയോഗിക്കാൻ അധികൃതർ പലവട്ടം അഭ്യർഥിച്ചിട്ടും ഭൂരിപക്ഷം പേരും ചെവിക്കൊണ്ടില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

kuwait kuwait latest
Advertisment