Advertisment

ക്യാപ്റ്റൻ രാജു അനുസ്മരണം കുവൈത്തിൽ

New Update

കുവൈത്ത് സിറ്റി: അതുല്യ അഭിനയ പ്രതിഭയും, സംവിധായകനും, അനുഗ്രഹീത വ്യക്തിത്വവുമായിരുന്ന ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുവാനായി കുവൈത്തിലെ പ്രവാസികൾ ഒത്തുചേരുന്നു. പ്രവാസിസംഘടനയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്ത് ആണ് അനുസ്മരണസമ്മേളനം വിളിച്ചു ചേർക്കുന്നത്.

Advertisment

publive-image

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ കുരിന്റയ്യത്ത് കെ. യു. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴാമത്തെ മകനായ രാജു, സൈനിക സേവനത്തിന് ശേഷം 1981 ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജുവായി സിനിമയിലേക്ക് എത്തിയത്. മുംബൈയിലെ മിലിട്ടറി ക്യാമ്പില്‍നിന്നുതുടങ്ങിയ അഭിനയ ഭ്രമമാണ് മലയാള സിനിമയിലെ അരിങ്ങോടരും ഉണ്ണിമൂത്തയുമൊക്കെയായിത്തീര്‍ന്നത്. വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പത്തനംതിട്ട നിവാസികളുമായും, പത്തനംതിട്ട ജില്ലാ അസോസിയേഷനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ മരണം, ചലച്ചിത്ര ലോകത്തിനും, പത്തനംതിട്ട ജില്ലക്കും ഒരു തീരാനഷ്ടമാണ്. അസോസിയേഷന്റെ 2015 ൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ ആണ് അദ്ദേഹം അവസാനമായി കുവൈത്തിൽ പങ്കെടുത്തത്. കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങൾ വകവക്കാതെ പോലും അദ്ദേഹം അന്ന് പരിപാടിക്കായി എത്തുകയുണ്ടായി. താരജാഡകൾ ഒട്ടുമേയില്ലാത്ത തികച്ചും നാട്ടിൻപുറത്തുകാരനായ അദ്ദേഹത്തിൽ നിന്നും അന്നനുഭവിച്ച സ്നേഹവായ്പുകൾ അസോസിയേഷൻ പ്രവർത്തകർ വേദനയോടെയാണ് ഓർമ്മിക്കുന്നത്.

അബ്ബാസ്സിയ ഹൈ ഡൈൻ ആഡിറ്റോറിയത്തിൽ വച്ച് 2018 സെപ്തംബർ 28, വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ പ്രവാസി സംഘടനകളേയും, ചലച്ചിത്ര ആസ്വാദകരേയും ആദരപൂർവ്വം ക്ഷണിക്കുന്നു.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 6501 2380, 6650 1482, 5084 6575 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

kuwait
Advertisment