Advertisment

കുവൈറ്റില്‍ ഗാർഹിക ജോലിക്കാരുടെ തിരിച്ചു വരവ്; 848000 ദിനാർ വരുമാനം പ്രതീക്ഷിക്കുന്നതായി കുവൈത്ത് സിവിൽ ഏവിയേഷൻ മന്ത്രാലയം

New Update

കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തിരിച്ചു വരവ് മൂലം 848000 കെഡി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 40 ശതമാനവും അവരുടെ സുരക്ഷാ മുന്കരുതലുകൾക്കാകും .

publive-image

ഈ മാസം ഏഴാം തീയ്യതി മുതലാണ് നേരിട്ട് പ്രവേശനവിലക്കുള്ള രാജ്യങ്ങളിലേ ഗാർഹിക ജോലിക്കാരെ തിരിച്ചു കൊണ്ടുവരുന്നത്. അതെ സമയം കുവൈറ്റ് എയര്‍വെയ്‌സ്, ജസീറ എയര്‍വെയ്‌സ് മുതലായ കമ്പനികള്‍ക്കാകും തൊഴിലാളികളെ തിരികെ എത്തിക്കാനുള്ള ചുമതല നല്‍കുകയെന്നാണ് സൂചന.

kuwait kuwait latest
Advertisment