Advertisment

കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; പൗരന്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

New Update

കുവൈറ്റ്: കുവൈറ്റ് ദേശീയ അസംബ്ലിയിലേക്കുള്ള വെട്ടെടുപ്പ് രാവിലെ എട്ടുമണിക്ക് ആരംഭിച്ചു. 2016നു ശേഷം ഇതാദ്യമായാണ് കുവൈറ്റില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ല്‍ രണ്ട് എംപിമാരെ അധികാരത്തില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടത്തിയിരുന്നു.

Advertisment

publive-image

നിലവില്‍ 567994 വോട്ടര്‍മാരാണ് ഉള്ളത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി വോട്ടിംഗ് ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. കൊവിഡ് 19 വ്യാപനം വോട്ടിംഗ് ശതമാനം കുറയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് നിഗമനം.

പോളിംഗ് ബുത്തുകളില്‍ എത്തിയാല്‍ വൈറസ് പിടിപെട്ടേക്കാമെന്ന ഭീതിയെ തുടര്‍ന്ന് ആളുകള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്.

kuwai news
Advertisment