Advertisment

കുവൈറ്റിലേക്ക് പ്രവാസി അധ്യാപകരുടെ ആദ്യസംഘമെത്തി ; ആദ്യസംഘത്തില്‍ 47 പേര്‍

New Update

കുവൈറ്റ് : കുവൈറ്റിലേക്ക് പ്രവാസി അധ്യാപകരുടെ ആദ്യ സംഘമെത്തി 47 പേരടങ്ങുന്ന ആദ്യ സംഘമാണ് കഴിഞ്ഞ ദിവസം കുവൈറ്റിലെത്തിയത്. ഇവരെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ വിവിധ സ്‌കൂളുകളിലേക്ക് നിയമിക്കും.

Advertisment

കുവൈറ്റ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ധ്യാ​പ​ക സം​ഘ​ത്തെ നി​യ​മ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​ലെ സൂ​പ്പ​ർ വൈ​സ​ർ അ​ബീ​ർ അ​ൽ ജ​റ്ബി​ൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. പു​തു​താ​യെ​ത്തു​ന്ന വി​ദേ​ശ അ​ധ്യാ​പ​ക​രു​ടെ വി​ര​ല​ട​യാ​ളം, മെ​ഡി​ക്ക​ൽ, വി​സ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ബീ​ർ അ​ൽ ജ​ബ്ർ പ​റ​ഞ്ഞു.

publive-image

മ​നഃ​ശാ​സ്​​ത്രം, പ​രി​സ്​​ഥി​തി, ഗ​ണി​തം ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​ണ് ഇ​വ​രെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​ന് സ്വ​ദേ​ശി അ​ധ്യാ​പ​ക​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി മ​ന്ത്രാ​ല​യം ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

വി​ദേ​ശ അ​ധ്യാ​പ​ക​രു​ടെ റി​ക്രൂ​ട്ട്മ​െൻറ് ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ന്ത്രാ​ല​യം വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. സ​മി​തി അം​ഗ​ങ്ങ​ൾ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ പോ​യി അ​ധ്യാ​പ​ക​രെ ക​ണ്ടെ​ത്തു​ക​യും ക​രാ​റു​ക​ളി​ലേ​ർ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

kuwait kuwait latest
Advertisment