Advertisment

കുവൈറ്റ് ഫുഡ് ബാങ്ക് ഇന്ത്യയില്‍ കിണറുകള്‍ കുഴിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു

New Update

കുവൈറ്റ് : കുവൈറ്റ് ഫുഡ് ബാങ്ക് ഇന്ത്യയില്‍ കിണറുകള്‍ കുഴിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു .പാര്‍പ്പിട പ്രദേശങ്ങളില്‍ ശുദ്ധജലം ഉറപ്പാക്കുന്നതിനും ജലജന്യ രോഗങ്ങളില്‍ നിന്നു മുക്തി നേടുന്നതിനുമാണ് പദ്ദതി നടപ്പിലാക്കുന്നത്.

Advertisment

publive-image

ഇന്ത്യയില്‍ കിണറുകള്‍ കുഴിക്കുന്നതിനായുള്ള പദ്ദതിയ്ക്ക് സംഭാവന നല്‍കുമെന്നും കുവൈറ്റ് ഫുഡ് ബാങ്ക് ഡയറക്ടര്‍ ജനറല്‍ സലേം അല്‍ ഹമര്‍ അറിയിച്ചു.

ലോകത്താകമാനമുള്ള പാവപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കെഎഫ്ബി പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇതെന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഓരോ കിണറിനും തുടക്കത്തില്‍ 50 കെഡി വീതമാണ് ചിലവ്.

kuwait kuwait latest
Advertisment