Advertisment

കുവൈറ്റിൽ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ്‌ കാലാവധി നീട്ടിയേക്കും. തീരുമാനം തിരക്ക് പരിഗണിച്ച്

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റിൽ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ്‌ കാലാവധി നീട്ടുമെന്നു സൂചന ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

ഇത്‌ സംബന്ധിച്ച്‌ മന്ത്രാലയം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്ക്‌ സമർപ്പിച്ച നിർദ്ദേശത്തിനു വരും ദിവസങ്ങളിൽ അംഗീകാരം ലഭിക്കുമെന്നാണു സൂചന. വിവിധ മന്ത്രാലയങ്ങളും വിവിധ രാജ്യങ്ങളുടെ എംബസികളും കാലാവധി നീട്ടണമെന്ന ആവശ്യം സര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നു .

കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസ്സി വൃത്തങ്ങളും ഇത്തരത്തിൽ സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ മാസം 29 മുതൽ പൊതുമാപ്പ്‌ പ്രാബല്യത്തിൽ വന്നതിനു ശേഷം മുപ്പതിനായിരം പേർ രാജ്യം വിട്ടതായാണു കണക്ക്‌.

അതേസമയം കുഞ്ഞുങ്ങൾ അടക്കം നിരവധി പേർക്ക് കാലാവധി അവസാനിക്കാൻ ഇരിക്കെ ജനന സർട്ടിഫിക്കറ്റ് പോലും ലഭിക്കാത്തതു ഔട്ട് പാസ് ലഭിക്കുന്നതിനുള്ള തടസ്സം മൂലം പ്രയാസം അനുഭവിക്കുന്നതിനിടെ യാണ് കാലാവധി നീട്ടുമെന്ന സൂചന ആശ്വാസ മായി മാറുന്നത് .

പൊതുമാപ്പ് കാലാവധി നീട്ടുന്നതോടു കൂടി മുഴുവൻ പേർക്കും രാജ്യം വിടാൻ കഴിയും എന്നാണു നിഗമനം .

kuwait latest kuwait embasy
Advertisment