Advertisment

കുവൈറ്റില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് എല്ലാവിധ സംരക്ഷണവും രാജ്യം നല്‍കുന്നുണ്ടെന്ന് വിദേശകാര്യസഹമന്ത്രി

New Update

കുവൈറ്റ് : കുവൈറ്റില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് എല്ലാവിധ സംരക്ഷണവും രാജ്യം നല്‍കുന്നുണ്ടെന്ന് വിദേശകാര്യസഹമന്ത്രി ഖാലിദ് അല്‍ ജാറല്ല. രാജ്യത്തെ ഫിലിപ്പൈനികളെ കുറിച്ച് പ്രസിഡന്റ് നടത്തിയ പരമാര്‍ശങ്ങളില്‍ കുവൈറ്റിന് പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു . പരാതികളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ ഫിലിപ്പൈന്‍സ് പരാജയപ്പെട്ടു .

Advertisment

publive-image

കുവൈത്തിലെ ഫിലിപ്പീൻസുകാർ എല്ലാവിധ അവകാശങ്ങളും സം‌രക്ഷിക്കപ്പെടുംവിധമാണ് രാജ്യത്ത് കഴിയുന്നത്. ഫിലിപ്പീൻസുകാരുടെ ഇഖാമ റദ്ദാക്കാനുള്ള ആലോചനയില്ല. ഗാർഹികത്തൊഴിലാളി നിയമം പരിഷ്കരിക്കാൻ ആലോചനയുണ്ടോ എന്ന ചോദ്യത്തിന് രാജ്യാന്തര സംഘടനകളുടെ പ്രശംസ നേടിയ നിയമമാണ് കുവൈത്തിൽ നിലവിലുള്ളതെന്ന് ജാറല്ല പ്രതികരിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികളുടെ അവകാശങ്ങൾ സം‌രക്ഷിക്കുന്നതിൽ കുവൈത്തിലെ നടപടികൾ ശക്തവും സുതാര്യവുമാണെന്ന് മനുഷ്യാവകാശ രേഖകൾ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ അവലോകന റിപ്പോർട്ടിൽ ഉള്ളതായും ജാറല്ല പറഞ്ഞു.

Advertisment