Advertisment

കുവൈത്ത് കടലിൽ ചില മാറ്റങ്ങൾ; ഉള്‍ക്കടലില്‍ സമുദ്രോപരിതലം ചുവന്ന നിറത്തിൽ കാണപ്പെടുന്ന റെഡ് ടൈഡ് കേസുകള്‍ നിരീക്ഷിക്കപ്പെട്ടതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി

New Update

കുവൈത്ത്: കുവൈത്ത്  ഉള്‍ക്കടലില്‍ സമുദ്രോപരിതലം ചുവന്ന നിറത്തിൽ കാണപ്പെടുന്ന റെഡ് ടൈഡ് കേസുകള്‍ നിരീക്ഷിക്കപ്പെട്ടതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. മത്സ്യങ്ങള്‍ ചത്തതായും അതോറിറ്റി നിരീക്ഷിച്ചു.

publive-image

പാരിസ്ഥിതിക പ്രശ്നങ്ങള്‍ മറൈൻ എണ്‍വയോണ്‍മെന്‍റിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അടുത്ത നാളുകളില്‍ താപനിലയിലുണ്ടായ മാറ്റവും ഉയര്‍ന്നതും സമുദ്ര പരിസ്ഥിതിയെ മാറ്റിമറിച്ചുവെന്നും വെള്ളത്തിൽ ലയിക്കുന്ന ഓക്സിജന്റെ അളവ് കുറയുന്നതിന് കാരണമായെന്നും അതോറിറ്റി വ്യക്തമാക്കി. പാരിസ്ഥിതിക സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുള്ള സർവേകളിലാണ് ഇക്കാര്യം കണ്ടെത്തിയത്‌.

സർവേകൾ വരും ദിവസങ്ങളില്‍ പൂർത്തിയാകും.

Advertisment