Advertisment

ചങ്ക്സ് ഡാൻസ് ഗ്രൂപ്പ് നൃത്തോത്സവം - 2023 സംഘടിപ്പിച്ചു.

New Update

കുവൈറ്റ് സിറ്റി: ചങ്ക്സ് ഡാൻസ് ഗ്രൂപ്പ് ഈദ് വിഷു പ്രോഗ്രാമായ നൃത്തോത്സവം - 2023 വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഫാദർ ഡേവിസ് ചിറമേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഗ്രൂപ്പ് ഭാരവാഹിയായ സംഗീതയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാമൂഹിക പ്രവർത്തകനായ മനോജ് മാവേലിക്കര, ശ്രീകുമാർ പിള്ളെ, ബിജുഭവൻസ്, അജിത്ത് നായർ , സുജ, ശ്യാമ, നസീർ ,ബിന്ദു, ഷൈനി, മനോജ് കോന്നി തുടങ്ങിയവർ ആശംസകൾ അറീയിച്ചു.

പ്രേംരാജ് പ്രോഗ്രാം നിയന്ത്രിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാ പരിപാടികളും പൊലിക കുവൈറ്റും , ജഡായൂ ബീറ്റ്സ്‌ അവതരിപ്പിച്ച നാടൻ പാട്ടുകളും പോഗ്രാമിന് മാറ്റ് കൂട്ടി.

Advertisment