Advertisment

അമേരിക്കൻ സേനയുമായി സഹകരിച്ച് സൈനികാഭ്യാസം നടത്തി കുവൈത്ത് സൈന്യം

New Update

കുവൈത്ത്: അമേരിക്കൻ സേനയുമായി സഹകരിച്ച് സൈനികാഭ്യാസം നടത്തി കുവൈത്ത് സൈന്യം. കാർ ബോം​ബ്, ഡ്രോൺ ആക്രമണങ്ങൾ തുടങ്ങിയ നേരിടുകയും തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലാണ് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ ഏർപ്പെട്ടത്. 400 മുതൽ 500 വരെ യുഎസ് സൈനികരും 50 മുതൽ 60 വരെ കുവൈത്തി സൈനികരും സൈനികാഭ്യാസത്തിൽ പങ്കെടുത്തു.

publive-image

പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുമായും അഗ്നിശമന, ഓർഡനൻസ്, സ്ഫോടകവസ്തു നിർമാർജന സേനയുമായും സഹകരിച്ച് മൂന്നോ നാലോ മാസങ്ങൾ നീണ്ടുനിന്ന ആസൂത്രണത്തിന്റെ ഫലമായാണ് അഞ്ച് സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തിയതെന്ന് ഏരിയ സപ്പോർട്ട് ഗ്രൂപ്പിന്റെ കമാൻഡറും ക്യാമ്പ് ബോറിങ്ങിലെയും അരിഫ്ജാനിലെയും അൽ ഖ്വയ്ദ പ്രവർത്തനങ്ങളെ നേരിടുന്ന സൂപ്പർവൈസറുമായ കേണൽ മാർട്ടിൻ വോൾജിമുട്ട് പറഞ്ഞു

Advertisment