Advertisment

താനൂർ ബോട്ടപകടം കെ.ഡി.എൻ.എ അനുശോചനം രേഖപ്പെടുത്തി

New Update

കുവൈറ്റ് : താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. അടുത്ത കാലങ്ങളിലുണ്ടായ മുഹമ്മ, തട്ടേക്കാട് പോലുള്ള അപകടങ്ങളിൽ നിന്ന് ഒരു പാഠവും ഉൾക്കൊണ്ടിട്ടില്ലെന്നത്തിനുള്ള തെളിവാണ് താനൂരിലും സംഭവിക്കാൻ ഇടയായത്.

Advertisment

publive-image

അപകടങ്ങൾ വരുമ്പോൾ മാത്രം പേരിന് നടപടികളുമായി പോകുന്നതിനുപകരം അതാത് സമയങ്ങളിൽ വേണ്ട ഫിറ്റ്നസ് ചെക്കിങ്, സുരക്ഷാ ക്രമീകരണങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ ദീർഘകാല അടിസ്ഥാനത്തിൽ സർക്കാരുകൾ ശ്രദ്ധിക്കണമെന്നും മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായങ്ങൾ, പരുക്കെറ്റവർക്കുള്ള സഹായങ്ങൾ എത്രയും വേഗം എത്തിക്കണമെന്നും കേരള മുഖ്യമന്ത്രിക്കയച്ച അടിയന്തര സന്ദേശത്തിൽ അറിയിച്ചു.

കൂടാതെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അടിയന്തിര സന്ദേശത്തിൽ പറഞ്ഞു.

Advertisment