Advertisment

താനൂർ ബോട്ടപകടം; കുവൈത്ത് കെ.എം.സി.സി നടുക്കം രേഖപ്പെടുത്തി

New Update

കുവൈത്ത് : മലപ്പുറം താനൂരിൽ ഇന്നലെയുണ്ടായ ബോട്ടപകടത്തിൽ കുവൈത്ത് കെ.എം.സി.സി. നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാക്ക് പേരാമ്പ്രയും ട്രഷറർ എം.ആർ.നാസറും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

publive-image

കുറ്റക്കാരായ ബോട്ടുടമയേയും തൊഴിലാളികളെയും മാതൃകാപരമായി ശിക്ഷിച്ച് ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങളില്ലാതാക്കാൻ സർക്കാർ നിയമങ്ങൾ കർശനമാക്കണമെന്നും കുവൈത്ത് കെ.എം.സി.സി. ആവശ്യപ്പെട്ടു.

Advertisment