Advertisment

പ്രവാസി കമ്മീഷൻ നിയമന കാര്യത്തിൽ മുഖ്യമന്ത്രിക്കു നിവേദനവുമായി പ്രവാസി ലീഗൽ സെൽ

New Update

കുവൈറ്റ് : പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ മുഖ്യമന്ത്രിക്കു നിവേദനവുമായി പ്രവാസി ലീഗൽ സെൽ. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമ്മീഷൻ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവർത്തിക്കുന്നില്ല.

Advertisment

publive-image

പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനവും ഉണ്ടായിട്ടില്ല. ഇതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തന രഹിതമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം നിവേദനം നൽകിയത്.

പ്രവാസികളുടെ നിരവധിയായ പ്രശ്നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷനിൽ ഒരു ചെലവുമില്ലാതെ പരാതിനൽകാവുന്നതും പരിഹാരം കണ്ടെത്താവുന്നതുമാണ്.

പലവിധ പ്രശ്നങ്ങളാൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന കമ്മീഷന്റെ പ്രവർത്തനത്തിലും അതുപോലെ തന്നെ പ്രവാസികളുടെ ക്ഷേമ വിഷയങ്ങളിലും അടിയന്തിരമായ കേരള സർക്കാർ ഇടപെടലുകൾ ആവശ്യമാണെന്നും മനുഷ്യക്കടത്തുൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന പ്രവാസി കമ്മീഷന്റെ പ്രവർത്തനം ഉടൻ തന്നെ പുനഃസ്ഥാപിക്കണമെന്നും സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രവാസി ലീഗൽ സെല്ലിന് കോടതിയെ സമീപിക്കേണ്ടി വരുമെന്നും പി എൽ സി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.

Advertisment