Advertisment

എസ്എംസിഎ കുവൈറ്റ് 28-മത് പ്രവർത്തന വർഷത്തിലേക്ക്

New Update

കുവൈറ്റ് : ഗൾഫിലെ സീറോ മലബാർ സഭയുടെ ആദ്യ അത്മായ മുന്നേറ്റമായ എസ്എംസിഎ കുവൈറ്റ് ഇരുപത്തിയെട്ടാമത്‌ പ്രവർത്തന വർഷത്തിലേക്ക് കടന്നു. വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയും പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച അബ്ബാസിയയിലെ ഇംപീരിയൽ ഹാളിൽ വെച്ച് നടന്നു.

Advertisment

publive-image

സുനിൽ ജോസഫ് റാപ്പുഴ (പ്രസിഡണ്ട്), ബിനു പി ഗ്രിഗറി (ജനറൽ സെക്രട്ടറി) ജോർജ് തെക്കേൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 31 അംഗ ഭരണ സമിതിയാണ് ചുമതല ഏറ്റെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന അഡ്വ.ബെന്നി നാൽപതാംകളം ഭരണ കൈമാറ്റത്തിന് നേതൃത്വം നൽകി.

നേരത്തെ, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സൻസിലാൽ ചക്യത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ഷാജിമോൻ ഈരെത്ര അവതരിപ്പിച്ച റിപ്പോർട്ടും, ട്രഷറർ ജോസ് മത്തായി അവതരിപ്പിച്ച കണക്കുകളും ചർച്ച ചെയ്തു അംഗീകരിച്ചു.

കേന്ദ്ര ഭരണസമിതി കൂടാതെ നാല് ഏരിയ ഭരണസമിതികളും പതിമൂന്നു സോണൽ ഭരണ സമിതികളും ഉൾപ്പെടുന്ന ത്രിതല ഭരണ സമവിധാനം ഇതോടെ പുതിയ വർഷത്തിലെ കാര്യ പരിപാടികളുമായി പ്രവർത്തനക്ഷമമായി. ഷാജു ദേവസ്സി (അബ്ബാസിയ) സെബാസ്ടിൻ പോൾ (സിറ്റി ഫർവാനിയ) അജോഷ് ആന്റണി (ഫഹാഹീൽ) ടോം ഇടയോടി (സാൽമിയ) എന്നിവരാണ് പുതിയ ഏരിയ ജനറൽ കൺവീനർമാർ.

ബോബി തോമസ് കയ്യാലപ്പറമ്പിൽ (വൈസ് പ്രസിഡന്റ്), ഡേവിഡ് ആന്റണി ചിറയത് (ജോയിന്റ് സെക്രട്ടറി) ജിജിമോൻ കുര്യാള (ഓഫീസ് സെക്രട്ടറി) തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഇരുപത്തിയെട്ടാമത്‌ കേന്ദ്ര ഭരണസമിതിയിലെ മറ്റു പ്രധാന ചുമതലകൾ വഹിക്കുന്നവർ.

സന്തോഷ് ചാക്കോ ഒഡേറ്റിൽ (കൾച്ചറൽ) സന്തോഷ് കുരിയൻ കളരിക്കൽ (സോഷ്യൽ വെൽഫെയർ) സന്തോഷ് ജോസഫ് വടക്കേമുണ്ടനായിൽ (ആർട്സ് ആൻഡ് സ്പോർട്സ്) സുദീപ് ജോസഫ് മേനാച്ചേരി (മീഡിയ) എന്നിവർ കേന്ദ്ര സബ്‌കമ്മിറ്റികളുടെ കൺവീനർമാരായി ചുമതല ഏറ്റു. ബാലദീപ്തിയുടെ മുഖ്യ കോഓർഡിനേറ്റർ ആയി ബൈജു ജോസഫ്, SMYM പ്രസിഡന്റ് ആയി ജിജിൽ മാത്യു എന്നിവർ ഈ വർഷം എസ്എംസിഎ യുടെ ഉപവേദികളെ നയിക്കും.

എസ്എംസിഎ അംഗങ്ങളായ വനിതകൾക്കുവേണ്ടി പുതിയ ഒരു ഉപവേദി ഒരുക്കുവാനും പൊതുയോഗം തീരുമാനിക്കുകയും അതിനായി ഒരു അഡ്-ഹോക് കമ്മിറ്റി നിലവിൽ വരികയും ചെയ്തു . കൂടുതൽ ആളുകളെ ചേർത്ത് പ്രവർത്തനങ്ങൾക്കും നിയമാവലിക്കും രൂപം നൽകുന്നതിന് ലിറ്റ്സി സെബാസ്റ്റ്യൻ, റിൻസി തോമസ്, എന്നിവരെയാണ് പൊതുയോഗം ചുമതലപ്പെടുത്തിയത്.

അടുത്ത പ്രവർത്തന വർഷത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയി റെജിമോൻ സേവ്യർ ഇടമന, സെൻട്രൽ ഓഡിറ്റർ ആയി ജോസ് മത്തായി എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.

കഴിഞ്ഞ 27 വർഷങ്ങളിലായി കുവൈറ്റിലെ സീറോ മലബാർ സഭാംഗങ്ങളുടെ ശാക്തീകരണത്തിനും പൊതു സമൂഹത്തിന്റെ നന്മക്കുമായി എസ്എംസിഎ ചെയ്യുന്ന സേവനങ്ങൾ വിലപ്പെട്ടതാണ്. കേരളത്തലും വിവിധ മിഷൻ കേന്ദ്രങ്ങളിലുമായി 741 ഭവനങ്ങൾ എസ്എംസിഎ യുടെ ഭവന പദ്ധതികൾ വഴി നിർമിച്ചു നൽകിയിട്ടുണ്ട്.

അവശത അനുഭവിക്കുന്ന ആളുകൾക്ക് വിദ്യാഭ്യാസം, ചികിത്സ, വിവാഹം, മരണാന്തര സഹായം തുടങ്ങിയ ആവശ്യങ്ങൾക്കായി വർഷംതോറും ഇരുപതു ലക്ഷത്തിലധികം രൂപ ധനസഹായം നൽകുന്നു.മരണമടയുന്ന എസ്എംസിഎ അംഗങ്ങളുടെ കുടുംബത്തിന് 2000 കുവൈറ്റ് ദിനാർ വീതം (5 ലക്ഷം രൂപ) അടിയന്തിര സഹായമായി നൽകിവരുന്നു.

ഒറീസ്സ- മദ്യപ്രേദേശ് തുടങ്ങിയ സംസ്ഥാങ്ങളിലെ ഉൾഗ്രാമങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാൻ BEBF (ബാലദീപ്തി എഡ്യൂക്കേഷണൽ ബെനെവെലോണ്ട് ഫണ്ട്) വഴി ഇതുവരെ ഏഴു ലക്ഷം രൂപ ചിലവഴിച്ചു. നൂറിലധികം കുട്ടികൾക്ക് ഇതിന്റെ ഫലം ലഭിക്കുന്നു.

ഒറീസ്സയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ എസ്എംസിഎ രജത ജൂബിലിലെ സമ്മാനമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി കിണറുകളും പമ്പ് സെറ്റുകളും വാട്ടർ ടാങ്കുകളും നിർമിച്ചു നൽകുകയുണ്ടായി. 1997 ൽ ഇടവകകൾ കേന്ദ്രീകരിച്ചു ആരംഭിച്ച പാരിഷ് എൻഡോവ്മെന്റ് എന്ന ജീവകാരുണ്യ പദ്ധതി ഇന്നും തുടരുന്നു. ചുമതല ഏറ്റെടുത്ത പ്രസിഡന്റ് സുനിൽ റാപ്പുഴയുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം 28 -)മത് ഭരണ സമിതിയുടെ ആദ്യയോഗവും നടന്നു.

Advertisment