Advertisment

ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ്‌ ( ഇന്‍ഫോക്) നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു

New Update

കുവൈറ്റ്‌: അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ചു കുവൈറ്റിലെ നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ്‌ (ഇന്‍ഫോക്) നഴ്സസ് ദിനാഘോഷം മെയ്‌ 12 നു അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് "ഫ്ലോറെൻസ് ഫിയെസ്റ്റ 2023" എന്ന പേരിൽ വിപുലമായ ആഘോഷങ്ങളോടെ നടത്തപ്പെട്ടു.

Advertisment

publive-image

രാവിലെ 9 മുതല്‍ അംഗങ്ങളുടെ കലാപരിപാടികളോടെ ആരംഭിച്ച ആഘോഷ പരിപാടികൾ, വൈകുന്നേരം 5 മണിക്ക് നടന്ന പൊതുസമ്മേളനം, മുഖ്യ അതിഥി ആയ ഇന്ത്യന്‍ സ്ഥാനപതി ഡോ: ആദര്‍ശ് സ്വൈക ഉൽഘാടനം ചെയ്തു.

publive-image

കമൽ സിംഗ് രാത്തൊർ (ഫസ്റ്റ് സെക്രട്ടറി കമ്മ്യൂണിറ്റി അഫയേഴ്‌സ് & അസോസിയേഷൻസ് ഇന്ത്യൻ എംബസി) കുവൈത്ത് ആരോഗ്യ മന്ത്രാലയം നഴ്‌സിംഗ് സർവീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. ഇമാൻ അൽ അവാധിയെ പ്രതിനിധീകരിച്ചു ഹനിൻ അൽ റാഷിധി, ഫാദര്‍ ഡേവിസ് ചിറമേൽ (ചെയർമാൻ & ഫൗണ്ടർ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ), ജോബിൻ പി ജോൺ (മെയിൻ സ്പോൺസർ,ജോബിൻ ഇന്റർനാഷണൽ കമ്പനി കുവൈറ്റ്‌ ), കെ ഒ മാത്യു (ചെയർമാൻ, ദാർ അൽ സലാം ഗ്രൂപ്പ്‌ ഓഫ് സ്കൂൾസ് ),  സത്യജിത് നായർ( പ്രസിഡന്റ്‌,ഹല ഗ്രൂപ്പ്‌, കുവൈറ്റ്‌ ) എന്നിവര്‍ വിശിഷ്ടാതിഥികൾ ആയി പങ്കെടുത്തു. അതോടൊപ്പം കുവൈറ്റിലെ വിവിധ സാമൂഹിക സംസ്‍കാര മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു.

publive-image

2015 -ല്‍ ജഹ്‌റ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു രൂപീകരിച്ച ഇന്‍ഫോക് കുവൈറ്റിലെ മറ്റ് ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ നേഴ്സ്മാര്‍ക്ക് അംഗത്വം എടുക്കാന്‍ അവസരം ഒരുക്കുകയും യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തതിനു ശേഷമുള്ള നഴ്സസ് ഡേ ആഘോഷം എന്ന പ്രത്യേകതയും ഫ്ലോറെൻസ് ഫിയെസ്റ്റ 2023 ന് ഉണ്ട്.

ഇൻഫോക് സെക്രട്ടറി രാജലക്ഷ്മി ഷൈമേഷ് സ്വാഗതം അർപ്പിച്ചു തുടങ്ങിയ പൊതുസമ്മേളനത്തിൽ ഇൻഫോക് പ്രസിഡന്റ്‌ ബിബിൻ ജോർജ് അധ്യക്ഷതയും ഇൻഫോക് ട്രഷറർ ജോബി ഐസക്ക് നന്ദിപ്രകാശനം നടത്തുകയും ചെയ്തു.

publive-image

വേദിയില്‍ വച്ച് ദീര്‍ഘനാളായി കുവൈറ്റില്‍ ജോലി ചെയ്തുപോരുന്ന സീനിയര്‍ നഴ്സസിനെ ആദരിച്ചു. ആയിരത്തി അഞ്ഞൂറില്‍പരം അംഗങ്ങളുള്ള ഇന്‍ഫോക് അതിന്റെ പ്രവര്‍ത്തനങ്ങളും അതോടൊപ്പം അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ പ്രസക്സ്തിയും പ്രതിഫലിപ്പിക്കുന്ന 'മിറർ 2023' എന്ന ഇന്‍ഫോക്കിന്റെ മാഗസിനും വേദിയില്‍ പ്രകാശനം ചെയ്തു.

publive-image

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തി വരുന്ന ഇന്‍ഫോക് ഇക്കഴിഞ്ഞ മെയ് 7-ന് പൂർണമായും ഇൻഫോക് അംഗങ്ങളുടെ സഹായത്താൽ തൃശൂര്‍ ജില്ലയില്‍ നിര്‍മിച്ച നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനവും നടത്തിയിരുന്നു.

Advertisment