Advertisment

കുവൈത്തിൽ ഷെയർഹോൾഡിംഗ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: കുവൈത്തിൽ ഷെയർഹോൾഡിംഗ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു. ഇത് പ്രകാരം വാണിജ്യ വ്യവസായ, മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ കമ്പനി റെജിസ്റ്റർ ചെയ്യുന്നതിനും മറ്റുമുള്ള നടപടിക്രമങ്ങൾ ,24 മണിക്കൂറിനകം പൂർത്തിയാക്കാൻ സാധിക്കും .

Advertisment

publive-image

വിഷൻ 2035 ന്റെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടു വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ-അയ്ബാന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി എന്ന് പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു . 17 ഘട്ടങ്ങളിലായി 60 ദിവസങ്ങളാണ് ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നേരത്തെ വേണ്ടിയിരുന്നത്.

എന്നാൽ പുതിയ തീരുമാനം അനുസരിച്ച് വെറും നാല് ഘട്ടങ്ങളിലായി 24 മണിക്കൂറിനകം ഇവ പൂർത്തിയാക്കുവാൻ സാധിക്കുന്നതാണ്.

പുതിയ തീരുമാനം രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടു വരുന്നതിനും ജോയിന്റ്-സ്റ്റോക്ക് കമ്പനികളുടെ ഇടപാടുകളിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുവാനും രാജ്യത്തെ വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്നു വാണിജ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കിയതായി പത്രം റിപ്പോർട്ട്‌ ചെയ്യുന്നു

Advertisment