Advertisment

വോയ്സ് കുവൈത്ത് വനിത വേദി എം.രാധ മാധവിക്ക് യാത്രയയപ്പ് നൽകി

New Update

കുവൈത്ത് സിറ്റി: 25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വോയ്സ് കുവൈത്ത് വനിത വേദിയുടെ വൈസ് പ്രസിഡൻറ് എം.രാധമാധവിക്ക് വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) വനിത വേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

Advertisment

publive-image

ഖൈറാൻ റിസോർട്ടിൽ നടന്ന ചടങ്ങിൽ വനിത വേദി പ്രസിഡൻറ് സരിത രാജൻ അധ്യക്ഷത വഹിച്ചു.

വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു, കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്,ജനറൽ സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ, ആർട്സ് സെക്രട്ടറി ജോയ് നന്ദനം, ഉപദേശക സമിതി അംഗം കെ.വിജയൻ, ഫഹാഹീൽ ഏരിയ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, സാൽമിയ ഏരിയ കൺവീനർ എം.ചന്ദ്രശേഖരൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

വനിത വേദിയുടെ മുതിർന്ന അംഗം എ.കെ.വിലാസിനി എം.രാധമാധവിയെ പൊന്നാട അണിയിച്ചു. വനിത വേദി പ്രസിഡൻറ് സരിത രാജൻ സ്നേഹോപഹാരം നൽകി. എം.രാധമാധവി മറുപടി പ്രസംഗം നടത്തി. വനിത വേദി ജനറൽ സെക്രട്ടറി സുമലത.എസ് സ്വാഗതവും വനിത വേദി സെക്രട്ടറി ലത സത്യൻ നന്ദിയും പറഞ്ഞു

Advertisment