Advertisment

പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുവാൻ പോകുന്ന തീർത്ഥാടകർക്ക് വേണ്ടി കേരള ഇസ്ലാമിക് ഗ്രൂപ്പ് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു

New Update

ഫർവാനിയ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുവാൻ പോകുന്ന തീർത്ഥാടകർക്ക് വേണ്ടി കേരള ഇസ്ലാമിക് ഗ്രൂപ്പ് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. മെയ് 18 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പഠന ക്ലാസിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഫൈസൽ മഞ്ചേരി ക്ലാസെടുക്കുന്നതാണ്.

Advertisment

കെ.ഐ.ജി. വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിക്കും. ഈ വർഷത്തെ ഹജ്ജിന് നാട്ടിൽ നിന്നും കുവൈത്തിൽ നിന്നും പോകുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഹജ്ജിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പഠന ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 50468796 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

publive-image

Advertisment