Advertisment

ലുലു എക്സ്ചേഞ്ച് അൽ ഖൈറാൻ ശാഖ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്തു

New Update

കുവൈറ്റ്‌: കുവൈറ്റിലെ വിദേശ പണമിടപാട് രംഗത്തെ പ്രമുഖരായ ലുലു എക്സ്ചേഞ്ച് പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കി കൊണ്ട് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അൽ ഖൈറാനിൽ പ്രവർത്തനം ആരംഭിച്ചു. ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 33-മത്തേതും, ലുലു ഫിനാൽഷ്യൽ ഹോൾഡിംഗിസിന്റെ 279-മത്തേതുമായ ശാഖ ലുലു ഗ്രൂപ്പ് ഇന്റർനാഷ്ണൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എം.എ യൂസഫ് അലി ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു

Advertisment

publive-image

ലുലു ഫിനാൽഷ്യൽ ഹോൾഡിഗ്സിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ള കുവൈറ്റിൽ പുതിയ ഒരു ശാഖ കൂടി ആരംഭിക്കാനായതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ഉദ്ഘാടനത്തിന് ശേഷം സംസാരിച്ച ലുലു ഫിനാൽഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.  പുതിയ ശാഖകൾ കുവൈറ്റിൽ ആരംഭിക്കുന്നത് തന്നെ ലുലു എക്സ്ചേഞ്ചിന്റെ സേവനം കൂടുതൽ ജനങ്ങൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ്.

publive-image

ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് വളരാനും, പ്രവർത്തിക്കാനും കഴിയുന്നതിൽ അതിയായ സംതൃപ്തി ഉണ്ടെന്നും മികച്ച സാമ്പത്തിക സർവ്വീസുകൾ നൽകുന്ന സ്ഥാപനം എന്ന നിലയിൽ ജനങ്ങൾക്ക് കൂടുതൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കുന്നതിനായി ലുലു മണിയിലൂടെയുളള സൗകര്യവും വർദ്ധിപ്പിച്ച് വരുകയാണെന്നും, കുവൈറ്റിൽ അതിവേഗം വളരുന്ന വാണീജ്യ മേഖലയായ അൽ ഖൈറാനിൽ ശാഖ തുറക്കാനയതിൽ അതിയായ സന്തോഷമുണ്ടെന്നും അദീബ് അഹമ്മദ് പറഞ്ഞു

publive-image

Advertisment