Advertisment

കുവൈത്തിൽ ഉച്ച വെയിലിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം

New Update

കുവൈത്ത്: കുവൈത്തിൽ ഉച്ച വെയിലിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി മാനവ വിഭവശേഷി സമിതി അധികൃതർ അറിയിച്ചു. ഉച്ചക്ക് 11 മുതൽ വൈകീട്ട് 4 മണി വരെ മൂന്ന് മാസത്തേക്കാണ് നിരോധനം.

Advertisment

publive-image

ജൂൺ 1 മുതൽ ഓഗസ്ത് 31 വരെയാണ് നിയന്ത്രണം ഉണ്ടായിരിക്കുക. നിരോധത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ സ്വകാര്യ മേഖലയിലെ എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും.

തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് ഉച്ച വെയിൽ ഏൽക്കുന്നതിനു എതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. തല വേദന, തല കറക്കം, ബോധക്ഷയം, ക്ഷീണം മുതലായക്ക് ഇത് കാരണമാകും. നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു പെട്ടെന്നുള്ള പരിശോധന കാമ്പയിനുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

Advertisment