Advertisment

കുവൈറ്റില്‍ ശമ്പളയിനത്തില്‍ വന്‍തുക തട്ടിയെടുത്ത അഗ്‌നിശമന ജീവനക്കാരന് 40ലക്ഷം ദിനാര്‍ പിഴയും 15 വര്‍ഷം തടവ് ശിക്ഷയും

New Update

കുവൈറ്റ്: കുവൈറ്റില്‍ അഗ്‌നിശമന വകുപ്പിലെ ഒരു ജീവനക്കാരന്‍ തന്ത്രങ്ങളിലൂടെയും കൃത്രിമത്വത്തിലൂടെയും ശമ്പളം പലതവണ വര്‍ദ്ധിപ്പിച്ച് വര്‍ഷങ്ങളായി വന്‍തുക തട്ടിയെടുത്ത കേസിന് കാസേഷന്‍ കോടതി 40ലക്ഷം ദിനാര്‍ പിഴയും 15 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു .

Advertisment

publive-image

ജനറല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ പേറോള്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ജീവനക്കാരനെക്കുറിച്ചുള്ള സാമ്പത്തിക സംശയങ്ങളെക്കുറിച്ചുള്ള രഹസ്യാത്മക വിവരങ്ങള്‍ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചതോടെയാണ് കേസിന്റെ തുടക്കം ആരംഭിച്ചത്. ജോലിസ്ഥലത്തെ അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ അബദ്ധവശാല്‍ അയാള്‍ക്ക് വലിയ തുകയിലുള്ള ശമ്പള സര്‍ട്ടിഫിക്കറ്റ് കാണുകയായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ശമ്പളം 2000 ദിനാര്‍ കവിഞ്ഞിരുന്നില്ല.

ഡിറ്റക്ടീവുകള്‍ അന്വേഷണം ഊര്‍ജിതമാക്കിയ ശേഷം പ്രതികളെ കണ്ടെത്താനും പിടികൂടാനും അവര്‍ കൃത്യമായ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ജീവനക്കാരന്‍ രണ്ട് വര്‍ഷം കൊണ്ട് 20ലക്ഷം ദിനാര്‍ തട്ടിയെടുത്തതായി കണ്ടെത്തി.

പ്രതിയുടെ ശമ്പളം 4,000 മുതല്‍ 9,000 വരെ ഉയര്‍ത്താനുള്ള ഒരു സംവിധാനത്തില്‍ അന്വേഷണ സംഘം എത്തിയതായി ഉറവിടം വിശദീകരിച്ചു. അത് ക്രമേണ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം അദ്ദേഹം തന്റെ ശമ്പളം 17,000 ദിനാറായി ഉയര്‍ത്തി. അധികാരികളില്‍ നിന്നും അന്വേഷണങ്ങള്‍ വരാത്തതിനാല്‍, അദ്ദേഹം തന്റെ ശമ്പളം പിനീട് 42,000 ദിനാറായി ഉയര്‍ത്തുകയായിരുന്നു. കുവൈറ്റില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമാണിത്.

Advertisment