Advertisment

ഇന്ത്യൻ എംബസി, യുഎൻ ഹാബിറ്റാറ്റുമായി സഹകരിച്ച് നടത്തിയ കടൽത്തീര ശുചീകരണത്തിൽ തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പങ്കെടുത്തു

New Update

കുവൈറ്റ് : വെള്ളിയാഴ്ച അവധിദിനത്തിൽ ബിനൈദ് അൽ ഗറിൽ കടൽത്തീര ശുചീകരണത്തിനിറങ്ങിയ ഇന്ത്യൻ അംബാസഡറോടൊപ്പം വിവിധ സന്നദ്ധ സംഘടനകളും, ഇന്ത്യൻ എംബസി പ്രതിനിധികളും, പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു പങ്കെടുത്തു.

Advertisment

publive-image

ഇന്ത്യൻ ഗവണ്മെന്റ് പ്രഖ്യാപിച്ച 'ലൈഫ് സ്റ്റൈൽ ഫോർ എൻവയൺമെന്റ്' എന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

publive-image

ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, എം ബസി ഉദ്യോഗസ്ഥർ, യു.എൻ ഹാബിറ്റാറ്റ്, ഹവല്ലി ഗവർണറേറ്റ്, മുനിസിപ്പാലിറ്റി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് മറ്റു സംഘടനകൾ പങ്കെടുത്തു.

publive-image

രാവിലെ അഞ്ചു മുതൽ ആറുവരെയായിരുന്നു ശുചീകരണം. തൃശ്ശൂർ അസോസിയേഷനിൽ നിന്നും 50ൽ പരം ആളുകളുടെ പങ്കാളിത്തം ശുചീകരണ പ്രവർത്തനത്തിനുണ്ടായി.

Advertisment