Advertisment

കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ര്‍ക്ക് കു​വൈ​ത്തി​ലെ​ത്താ​ൻ പ്ര​ത്യേ​ക വി​സ അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​റ​​കെ അ​പേ​ക്ഷാ പ്ര​വാ​ഹം

New Update

കുവൈറ്റ്‌: കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ര്‍ക്ക് കു​വൈ​ത്തി​ലെ​ത്താ​ൻ പ്ര​ത്യേ​ക വി​സ അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​റ​​കെ അ​പേ​ക്ഷാ പ്ര​വാ​ഹം. നി​ര​വ​ധി സ്‌​പോ​ർ​ട്‌​സ് ക്ല​ബു​ക​ൾ ആ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ൾ റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന് സ​മ​ർ​പ്പി​ച്ച​താ​യി പ്രാദേശിക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ല്‍ അ​ല്‍ ഖാ​ലി​ദ്‌ പ്ര​ഖ്യാ​പി​ച്ച​ത്.

Advertisment

publive-image

വ്യ​വ​സ്ഥ​ക​ളോ​ടെ 250 ഓ​ളം വി​സ​ക​ൾ ഇ​ഷ്യൂ ചെ​യ്ത​താ​യി അ​ൽ​റാ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​സ അ​പേ​ക്ഷ​ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ആ​യി അ​പേ​ക്ഷി​ക്കാം. വി​സ അ​ഭ്യ​ർ​ഥി​ക്കു​ന്ന സ്ഥാ​പ​നം കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന സ​മ​യ​ത്ത് സ​ന്ദ​ർ​ശ​ക​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​തി​നും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും പത്രം റി​പ്പോ​ര്‍ട്ട് ചെ​യ്തു

നി​ല​വി​ല്‍ രാ​ജ്യ​ത്ത് വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​ര്‍ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. സ​ന്ദ​ർ​ശ​ന വി​സ​യും ഫാ​മി​ലി വി​സ​യും നി​ർ​ത്തി​വെ​ച്ചി​ട്ട് ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി. ക​മേ​ഴ്സ്യ​ൽ വി​സി​റ്റ് മാ​ത്ര​മാ​ണ് നി​ല​വി​ൽ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​ന് ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ട്.

Advertisment