Advertisment

നിപ്പ വൈറസ് പ്രതിരോധിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

New Update

കുവൈറ്റ് : നിപ്പ വൈറസ് പ്രതിരോധിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം .കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.മുസ്‌തഫ റിദ അറിയിച്ചു.

Advertisment

publive-image

ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരുമായി സഹകരിച്ചാണ് പ്രതിരോധ നടപടികൾ ക്രമീകരിച്ചിട്ടുള്ളത്. മനുഷ്യർക്കും മൃഗങ്ങൾക്കും ബാധിക്കുന്നതാണ് നിപ്പ വൈറസ് എന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പനി, തലവേദന എന്നിവയാണ് രോഗലക്ഷണം. രാജ്യത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

kuwait kuwait latest
Advertisment