Advertisment

കുവൈറ്റില്‍ മുത്തുവാരല്‍ സംഘം യാത്ര തിരിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ മുത്തുവാരല്‍ സംഘം യാത്ര തിരിച്ചു . കുവൈറ്റ് സീ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച 30മത് പേള്‍ ഡൈവിംഗ് എക്‌സ്‌പെഡിഷന്റെ ഭാഗമായാണ് ഖൈറാനിലെ ഡൈവിംഗ് പ്രദേശത്തു നിന്ന് വെള്ളിയാഴ്ച്ച രാവിലെ സംഘം യാത്ര തിരിച്ചത്.

Advertisment

publive-image

മുത്തുവാരൽ യാത്രികർക്കു സാൽമിയ കടൽത്തീരത്ത് പരമ്പരാഗത രീതിയിൽ ഒരുക്കിയ യാത്രയയപ്പ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പ്രതിനിധി പാർലമെ‌ന്റ് കാര്യമന്ത്രി ആദിൽ അൽ ഖറാഫി ഉദ്ഘാടനം ചെയ്‌തു.

വർഷംതോറും മുത്തുതേടിയുള്ള യാത്ര വിജയകരമായി സംഘടിപ്പിക്കുന്ന സീ സ്പോർട്സ് ക്ലബിനെ മന്ത്രി പ്രശംസിച്ചു. അടുത്ത വ്യാഴാഴ്ചയാണ് സംഘം തിരിച്ചെത്തുക.ഒരു രാത്രി ഖൈറാൻ ദ്വീപിൽ സമ്മേളിച്ച് ശേഖരിച്ച ചിപ്പികളിൽനിന്നു മുത്തുകൾ വേർതിരിക്കും. വ്യാഴാഴ്ച വൈകിട്ടു സാൽമിയ തീരത്ത് തിരിച്ചെത്തുന്ന സംഘത്തിനു നൽകുന്ന വരവേൽ‌പും പരമ്പരാഗത രീതിയിലായിരിക്കും.

kuwait kuwait latest
Advertisment