Advertisment

കുവൈറ്റില്‍ കാര്‍ പോസ്റ്റിലിടിച്ച് രണ്ടായി പിളര്‍ന്ന് സ്വദേശി യുവാവിന് ദാരുണാന്ത്യം ; മറ്റൊരു യുവാവിന് ഗുരുതര പരിക്ക്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ കാര്‍ പോസ്റ്റിലിടിച്ച് രണ്ടായി പിളര്‍ന്ന് സ്വദേശി യുവാവിന് ദാരുണാന്ത്യം . മറ്റൊരു യുവാവിന് ഗുരുതര പരിക്ക് . ഫഹാഹീല്‍ എക്‌സ്പ്രസ്വേയിലാണ് ദാരുണസംഭവം നടന്നത്.

Advertisment

publive-image

വിവരമറിഞ്ഞ് പൊലീസും പാരാമെഡിക്കല്‍ സംഘവും ഉടനടി സ്ഥലത്തെത്തിയിരുന്നു . പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ വെട്ടിപ്പൊളിച്ചാണ് മരിച്ച യുവാവിനെ പുറത്തെടുത്തത്. അപകടത്തില്‍ തകര്‍ന്ന വാഹനം റോഡില്‍ നിന്ന് മാറ്റിയ ശേഷമാണ് റോഡില്‍ ഗതാഗത കുരുക്കിന് പരിഹാരമായത്.

kuwait kuwait latest
Advertisment