Advertisment

കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നാളെ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നാളെ (ശനി) രാവിലെ ആരംഭിക്കും. പതിനാറാം നാഷണല്‍ അസംബ്ലിയിലേക്കുള്ള (50 അംഗ) തിരഞ്ഞടുപ്പില്‍ 326 പേരാണ് മത്സരിക്കുന്നത്.

രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ വോട്ടെടുപ്പ് നടക്കും. ആദ്യ ഇലക്ടറല്‍ ഡിസ്ട്രിക്ടില്‍ 71 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇവിടെ 84,822 വോട്ടുകളുണ്ട്. രണ്ടാമത്തേതില്‍ 51 പേര്‍ മത്സരിക്കുന്നു. 64,965 വോട്ടുകളാണ് ഇവിടെയുള്ളത്.

മൂന്നാം ഡിസ്ട്രിക്ടില്‍ 70 പേരും (101,492 വോട്ടുകള്‍), നാലാമത്തേതില്‍ 76 പേരും (150,193 വോട്ടുകള്‍), അഞ്ചാമത്തേതില്‍ 58 സ്ഥാനാര്‍ത്ഥികളും (166,222 വോട്ടുകള്‍) ആണുള്ളത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. പോളിങ് കേന്ദ്രങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഓരോ കേന്ദ്രത്തിലും താത്കാലിക ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പോളിങ് ദിനത്തില്‍ ആരോഗ്യമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി ഷൈഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് പ്രക്രിയ സുഗമമായി നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കുവൈറ്റ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റ് ജസ്റ്റിസ് അഹ്മദ് അല്‍ അജീല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് തിരഞ്ഞെടുപ്പ് മേഖലകളിലും കുവൈറ്റ് മുനിസിപ്പാലിറ്റി പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ് കേന്ദ്രത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് അവര്‍ ഉറപ്പുവരുത്തും.

Advertisment