Advertisment

മുജ്‌തബ ക്രിയേഷന്‍ & ഇവെന്റ്സ് കരിയര്‍, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

New Update

കുവൈറ്റ് സിറ്റി : മുജ്‌തബ ക്രിയേഷന്‍& ഇവെന്റ്സ് കുവൈത്തിലെ ബിസിനസ്സ് , കരിയര്‍ രംഗത്തെ മികവുകളെ മുന്‍നിര്‍ത്തി സമ്മാനിക്കുന്ന പ്രഥമ കരിയര്‍, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്ജേതാക്കളെ പ്രഖ്യാപിച്ചു.

Advertisment

publive-image

പി.എസ് കൃഷ്ണര്‍,ക്വാളിറ്റി മുസ്തഫ,പി. വി.ഇബ്രാഹിം,നാസര്‍ പട്ടാമ്പി,എല്‍ദോസ് എന്നീവര്‍ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡിനും പി.എന്‍. ജെ. കുമാര്‍, മാത്യൂസ് വര്‍ഗ്ഗീസ് , ദിലി പാലക്കാട് , ഡോ: ശാന്ത മരിയ ജെയിംസ് എന്നീവര്‍ കരിയര്‍ എക്‌സലന്‍സ് അവാര്‍ഡിനും അര്‍ഹരായി.

സെപ്റ്റംബര്‍ 21 ന് വെള്ളിഴായ്ച്ച വൈകീട്ട് ആറു മണിക്ക് അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ മുജ്‌തബ ക്രിയേഷന്‍ & ഇവെന്റ്സ് സംഘടിപ്പിക്കുന്ന ഇശല്‍ നില -2018സംഗീത സായാഹ്നത്തില്‍ കരിയര്‍- ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

kuwait
Advertisment