Advertisment

ബാഹോൻ മേൻ ചലേ ആവോ.. സംഗീതത്തിന്റെ കുളിർ മഴയായി ലല്ലു അനൂപിന്റെ ആദ്യ ഹിന്ദി കവർ സോങ്ങ്

author-image
ഫിലിം ഡസ്ക്
New Update
Advertisment
ഇന്ത്യയുടെ  സംഗീത ഭൂപടത്തിൽ  ലതാ മങ്കേഷ്കർ എന്ന വാനമ്പാടി മാന്ത്രിക വിസ്മയം  തീർത്ത ,
'ബാഹോൻ മേൻ ചലേ ആവോ ' എന്ന ഗാനത്തിന്  കവർ വേർഷൻ പാടി അഭിനയിച്ചിരിക്കുകയാണ് സിംഗിങ്ങ്  കപ്പിൾ ബാൻഡിലെ  ലല്ലു  അനൂപ്. ദേശീയ മാധ്യമങ്ങളിലും  സോഷ്യൽ മീഡിയ വേദികളിലും തരംഗമായി  മാറിയ 'മേരേ ധോലന  സുൻ ' എന്ന ഗാനത്തിനു ശേഷം പുറത്തിറങ്ങുന്ന ഈ ഹിന്ദി കവർ പ്രേക്ഷകർക്ക്  മുന്നിൽ  എത്തിച്ചിരിക്കുന്നത്  ദ ഇൻവെന്റീവ്  ഹബ്ബ്  പ്രൊഡെക്ഷൻസ്സാണ്.
ദവായി ദവായി എന്ന ഫിഫ വേൾഡ് കപ്പ്  പ്രമോഷൻ  ഗാനത്തിലൂടെ  സംഗീത  ആസ്വാദകർക്ക്  ഏറേ  സുപരിചിതനായ  റോമ്പിൻ തോമസ്സാണ്, ഈ ഹിന്ദി കവറിന്  പശ്ചാത്തല  സംഗീതം അണിയിച്ചൊരിക്കിയിരിക്കുന്നത്. കവർ സോങ്  ദൃശ്യങ്ങൾ  ഗ്ലാമർ  പരിവേഷങ്ങളായി  മാറി കൊണ്ടിരിക്കുന്ന  ഒരു  കാലഘട്ടത്തിൽ,  തികച്ചും   വ്യത്യസ്തമായ  രീതിയിൽ  സംഗീതത്തിന് കൂടുതൽ  പ്രാധാന്യം  നൽകുന്ന ഹൃദ്യമായ കാഴ്ചകൾ ഒരുക്കി കൊണ്ട് , ഗാനത്തിന്റെ  ഭാവങ്ങൾ  ആസ്വാദകരിൽ  പൂർണമായി  എത്തിക്കുന്ന   സംവിധാനവും  എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്  ലിയോ  അൽഫോൺസാണ്.
publive-image
പ്രവീൺ  ബാലാജിയാണ്  ക്യാമറാമാൻ, കേരളത്തിലെ  തന്നെ  മികച്ച  സംഗീതജ്ഞനും  പിയാനിസ്റ്റുമായ  റോബിൻ തോമസ്സാണ്  പശ്ചാത്തല സംഗീതത്തോടൊപ്പം കവർ സോങ്ങ് റെക്കോർഡിംഗും  മിക്സ്സിംഗും  കൈകാര്യം ചെയ്തിരിക്കുന്നത്.
Image result for Lalloo Anup
ഒരു കാതിലൂടെ  കേട്ട്  ട്രൻഡ് കഴിയുമ്പോൾ മറ്റേ  കാതിലൂടെ  കടന്നു പോകുന്ന നൂറ്  ഗാനങ്ങൾക്കിടയിലും സംഗീത  പ്രേമികളുടെ  ഹൃദയം ഇപ്പോഴും  പഴയ  മെലഡികൾക്കൊപ്പമാണെന്ന   തെളിവാണ്  കവർ സോങ്ങുകളുടെ  വിജയ കുതിപ്പ്  തെളിയിക്കുന്നത്.
കാതിൽ മുഴങ്ങി എന്നും  ഹൃദയത്തിൽ  ജീവിക്കുന്ന  അനശ്വര  ഗാനങ്ങൾ ഇനിയും  സൃഷ്ടിക്കപ്പെടും  എന്നതിന്റെ  സൂചന തന്നേയാണ്  ലല്ലു  അനൂപിന്റെ  അതി മനോഹരമായ  ശബ്ദത്തിലുള്ള  ബാഹോൻ  മേൻ  ചലേ ആവോ കവർ.
Advertisment