Advertisment

കയ്യിൽ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലർ കൂടെ ഉള്ളതെന്ന് തോന്നും; സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ ഇന്ന് കാണുന്ന പലരും ഉണ്ടാവുമോന്നറിയില്ല: സാനിയ ഇയ്യപ്പൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

 

താനൊരു സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ തന്റെ കൂ‌ടെ ഇന്ന് കാണുന്ന പല സുഹൃത്തുക്കളും ഉണ്ടാകുമോ എന്ന് സംശയമാണെന്ന് സാനിയ ഇയ്യപ്പൻ. കയ്യിൽ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലർ കൂടെ ഉള്ളതെന്ന് തോന്നാറുണ്ടെന്നും സാനിയ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സാനിയ ഇത്തരത്തിൽ തുറന്ന് പറഞ്ഞത്. തന്റെ ഏറ്റവും വലിയ സുഹൃത്ത് അമ്മയാണെന്നും സത്യസന്ധമായി കാര്യങ്ങൾ തുറന്ന് പറയുന്ന കുറച്ച്‌ സൗഹൃദങ്ങൾ തനിക്കുണ്ടെന്നും സാനിയ പറഞ്ഞു. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കുന്നവരോട് അമ്മ വ്യക്തമായ മറുപടിയും നൽകാറുണ്ടെന്നും സാനിയ കൂട്ടിച്ചേർത്തു.

'ചില സമയത്ത് ഞാൻ ആലോചിക്കാറുണ്ട്, ഞാനൊരു സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ, വെറുതെ സ്‌കൂളിൽ പോയി പഠിച്ചിറങ്ങി സാധാരണ ഗതിയിൽ ജീവിക്കുകയായിരുന്നെങ്കിൽ ഇന്ന് കാണുന്ന പലരും ഉണ്ടാവുമോ? എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും അവരെ ജഡ്ജ് ചെയ്ത് പറയുകയല്ല. പക്ഷേ ചില സമയത്ത് ആ ഒരു വൈബാണ് കിട്ടുന്നത്. എന്റെ കയ്യിൽ പൈസ ഉള്ളത് കൊണ്ടാണ് അവർ കൂടെ ഉള്ളത് എന്ന് തോന്നും.

എനിക്ക് കുറച്ച്‌ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നീ ചെയ്യുന്നതെല്ലാം ശരിയാണെന്നാണ് അവർ പറയുന്നത്. പക്ഷേ ഉള്ളിൽ എനിക്കറിയാം, ഞാൻ ചെയ്യുന്ന ചില കാര്യങ്ങൾ ശരിയല്ലെന്ന്. പക്ഷേ ചില സുഹൃത്തുക്കൾ എന്റെ മുഖത്ത് നോക്കി പറയും നല്ല വൃത്തികേടാണ് ചെയ്യുന്നതെന്ന്. അങ്ങനെ പറയുന്ന സുഹൃത്തുക്കളാണ് നല്ലത്.

എന്റെ സുഹൃത്തുക്കളിൽ ഏറ്റവും മെയ്ൻ അമ്മയാണ്. അമ്മയോട് എല്ലാ ദിവസവും എല്ലാ കാര്യവും അപ്ഡേറ്റ് ചെയ്യുന്ന ആളല്ല ഞാൻ. പക്ഷേ ഒന്നും പറ്റാതെ പൊട്ടിത്തെറിക്കും എന്നൊരു പോയിന്റിൽ പതുക്കെ അമ്മയുടെ അടുത്ത് പോവും. അമ്മ കൃത്യമായ ഉപദേശത്തോടെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി തരും. മോളെ ഇങ്ങനെ വിട്ടോ എന്നൊക്കെ അമ്മയോട് പറയാറുന്നവരുണ്ട്. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കും. നിങ്ങളുടെ മക്കൾ ഡോക്ടേഴ്സും എഞ്ചിനിയേഴ്സും ആകുമ്ബോഴേക്കും അവർക്കൊക്കെ ഒന്ന് സമാധാനിക്കാൻ സിനിമയല്ലേ കാണുന്നത്, അപ്പോൾ എന്റെ മോൾ അവിടെ ഉണ്ടാവട്ടെ എന്നാണ് അമ്മ പറഞ്ഞത്,' സാനിയ പറഞ്ഞു.

Advertisment