Advertisment

ബിഷപ്‌ ഫ്രാങ്കോയെ അറസ്റ്റു ചെയ്യാന്‍ നടപടി തുടങ്ങി. ബിഷപ്പ് ഹൗസ് സായുധ പോലീസ് വലയത്തില്‍. ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് രാജ്യത്ത് ആദ്യം ! നടപടിക്കൊരുങ്ങി ലത്തീന്‍ സഭ

New Update

publive-image

Advertisment

ജലന്ധര്‍: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗകേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട് . ബിഷപ്പ് ഹൗസ് പഞ്ചാബ് പോലീസ് വളഞ്ഞു. ബാരിക്കേഡ് വച്ച് ഇവിടേക്കു വിശ്വാസികളെ എത്തിക്കാനുള്ള സാധ്യത പോലീസ് തടഞ്ഞുകഴിഞ്ഞു. ബിഷപ്പ് ഹൗസ് സായുധ പോലീസിന്‍റെ വലയത്തിലായി .

ബിഷപ്പിനെ ഇന്ന് അറസ്റ്റു ചെയ്യുമെന്നും കുറ്റക്കാനാണെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ അടുപ്പക്കാരായ ഫാ.പീറ്റര്‍ കാവുംപുറം, ആന്റണി മാടശേരി എന്നിവരെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകും എന്ന സൂചനയാണ് പുറത്തുവരുന്നത്.

അറസ്റ്റ് ഉണ്ടായാല്‍ ബിഷപ്പിനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ലത്തീന്‍ സഭാ നേതൃത്വവും കൂടിയാലോചന തുടങ്ങി. ബിഷപ്പിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി നിര്‍ത്താനാകും സാധ്യത. രാജ്യത്ത് ആദ്യമായാകും ഒരു ക്രൈസ്തവ ബിഷപ്‌ ഒരു ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുക എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ഒരു ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉയരുന്നതും ആദ്യമാണ് .

അതേസമയം പല നാളുകളായി  14 തവണ പീഡനം നടന്നിട്ടും കന്യാസ്ത്രീ പരാതി നല്‍കാന്‍ വൈകിയത് എന്തിനെന്ന ചോദ്യവും കോടതിയില്‍  പ്രസക്തമാകും . സുപ്രീംകോടതിയില്‍ അടുത്തകാലത്ത് ഉണ്ടായ ചില വിധികളില്‍  പരസ്പര ധാരണയോടെയുള്ള ലൈംഗിക വേഴ്ചകള്‍ പിന്നീട് ബലാത്സംഘമായി മാറുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി ഉത്തരവ്.

latest franco
Advertisment