ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. കേസ് വീണ്ടും ജനുവരി ഏഴിന് പരിഗണിക്കും.തുടര്‍ച്ചയായി കേസ് മാറ്റുന്നതില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു.
അധികരേഖകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അധികരേഖകള്‍ ഏഴിനകം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.