കുവൈറ്റ് : കുവൈറ്റില്‍ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താന്‍ നിയമം അനുവദിക്കുന്നുണ്ടൈന്ന് അധികൃതര്‍ . ആരോഗ്യ സംരക്ഷണവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എന്‍വയോന്‍മെന്‍ര് പബ്ലിക് അതോറിറ്റി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ ഹമൂദ് അല്‍ സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ പിഴ ഈടാക്കി നാടുകടത്തുന്നതിനുള്ള നിയമം നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ഗുരുതരമായ പരിസ്ഥിതി നിയമലംഘനം നടത്തി പ്രവാസികളെ ഇത്തരത്തില്‍ നാടുകടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരത്തില്‍ പിഴ ഈടാക്കി നാടുകടത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.