Advertisment

ലിജോ ജോസിന്റെ ‘പോത്തി’ല്‍ നായകനായി വിനായകന്‍

author-image
ഫിലിം ഡസ്ക്
New Update

Image result for പോത്തി’ല്‍ നായകനായി വിനായകന്‍

Advertisment

ഈ മ യൗവിനു ശേഷം ലിജോ ജോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം പോത്തില്‍ നായകനായെത്തുന്നത് വിനായകന്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നടന്‍ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നതായി മുമ്പ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Image result for പോത്തി’ല്‍

വിനായകനൊപ്പം അങ്കമാലി ഡയറീസിലെ നായകനായ ആന്റണി വര്‍ഗ്ഗീസ് അടക്കം സിനിമയിലുണ്ട്. പോത്ത് നിലവില്‍ ചിത്രീകരിക്കപ്പെട്ട ലിജോ ജോസ് ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഏറെ സാഹസികമായാണ് ഹൈറേഞ്ചില്‍ സിനിമ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Image result for ലിജോ ജോസ്‌

സംവിധായകന്‍ രാജീവ് രവിയും സംഘവും നിര്‍മ്മിക്കുന്ന ലീല സംവിധായികയായ കരിന്തണ്ടനിലും വിനായകനാണ് നായകന്‍. 50 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചാണ് പോത്തില്‍ വിനായകനുമായുള്ള പ്രതിഫല ചര്‍ച്ച ആരംഭിച്ചതെന്നും പിന്നീടത് 75 ലക്ഷത്തില്‍ ഉറപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ഇപ്പോള്‍ 75 ലക്ഷവും നികുതിയും എന്ന നിലയില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നും സൂചനകളുണ്ട്.

Image result for വിനായകന്‍

ഈമയൗ- സിനിമയുടെ വന്‍ വിജയത്തിനു ശേഷമാണ് പുതിയ സിനിമയുമായി ലിജോ- വിനായകന്‍ കൂട്ടുകെട്ട് എത്തുന്നത്. വലിയ ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. നിവിന്‍ പോളി സിനിമയില്‍ നായകനാകും എന്നായിരുന്നു ആദ്യം വാര്‍ത്ത. . എന്നാല്‍, കഥാപാത്രത്തിന് വിനായകനാകും കൂടുതല്‍ യോജിക്കുക എന്ന തീരുമാനത്തിലേയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു

Advertisment