Advertisment

രാമപുരത്ത് മരംവെട്ട് തൊഴിലാളി മരത്തില്‍നിന്നും വീണു മരിച്ചു

author-image
സുനില്‍ പാലാ
New Update
obit kp sunny

രാമപുരം: രാമപുരത്ത് മരംവെട്ട് തൊഴിലാളി മരത്തില്‍നിന്നും വീണു മരിച്ചു. പാലാ അല്ലപ്പാറ കൂനാനിക്കൽ കെ.പി സണ്ണി (55) യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. ജോലിക്കിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ (ഞായർ) 2 മണിക്ക് ഇല്ലിക്കൽ (കാറ്റുവെട്ടി) മൗണ്ട് കർമ്മൽ പള്ളി സെമിത്തേരിയിൽ. 

സിപിഐ അല്ലപ്പാറ സെക്രട്ടറി, കരൂർ ലോക്കൽ കമ്മറ്റി അംഗം, എഐറ്റിയുസി നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ പോണാട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ബെറ്റി (മനു). മക്കൾ: സൗമ്യ, സൽവിൻ, സോണിയ. മരുമകൻ: ഹാരീഷ് (ബാംഗ്ളൂർ). 

Advertisment