Advertisment

എണ്ണൂറോളം നിർദ്ധനരായ അമ്മമാരെ ചേർത്ത് പിടിച്ച് പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറം

New Update
6

പിറവം. അറുപത് വയസ്സിന് മുകളിലുള്ള എണ്ണൂറോളം നിർദ്ധനരായ അമ്മമാരെ ചേർത്ത് പിടിച്ച് ആദരിച്ച് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം. പന്ത്രണ്ടാമത് തവണയാണ് വ്യത്യസ്തമായ ഈ ചടങ്ങ് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിയ്ക്കുന്നത്.

Advertisment

പിറവം മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന നിർദ്ധനരും നിരാലംബരും ആയ അമ്മമാരെ കണ്ടെത്തി, അവർ തനിച്ചല്ല, അവരോടൊപ്പം സമൂഹവും ഉണ്ട് എന്ന ഉറപ്പ് കൊടുക്കുകയായിരുന്നു ഈ ചടങ്ങിലൂടെ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹികൾ ചെയ്തത്.

പിറവം കംപാനിയൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് സാബു കെ. ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കെപിസിസി വൈസ് പ്രസിഡണ്ട്, മുൻ എം പി, കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു.

അമ്മമാർക്ക് പുതിയ വസ്ത്രങ്ങളും, ഭക്ഷ്യകിറ്റുകളും, നാഗാർജ്ജുന നൽകിയ ഔഷധങ്ങളും, കൈനീട്ടവും, വിഭവസമൃദ്ധമായ സദ്യയും നൽകി.

പ്രൊഫഷണൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ് ഡോ. എസ്.എസ്.ലാൽ മുഖ്യ പ്രഭാഷണം നടത്തി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ ഡോ. മറിയം ഉമ്മൻ അമ്മമാരെ ആദരിച്ചു. എഐസിസി അംഗം അഡ്വ. ജയ്സൺ ജോസഫ് അമ്മമാർക്ക് ധനസഹായം കൈമാറി.

മുൻ എംഎൽഎ, എം.ജെ. ജേക്കബ്ബ്, കെ.വി.മാത്യൂ കാരിത്തടത്തിൽ, അഡ്വ.റീസ് പുത്തൻ വീട്ടിൽ, ലിങ്ക് വിൻസ്റ്റർ, ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പ, ബാബു സി.തുമ്പയിൽ, ബോബി അച്യുതൻ, ജോമോൻ ജോയി, ഷീല ബാബു, അഡ്വ.കെ.എൻ. ചന്ദ്രശേഖരൻ, തമ്പി പുതുവാക്കുന്നേൽ, കുര്യൻ പുളിയ്ക്കൽ, റെജി കല്ലറയ്ക്കൽ, ഏലിയാസ് വെട്ടുകുഴി, രവി ശ്രാമഠം, പത്രോസ് ചാലിക്കര, പോൾ കൊമ്പനാൽ, എം.ടി.പൗലോസ്, ടോണി ചെട്ട്യാംകുന്നേൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

Advertisment