Advertisment

കുമാരമംഗലം ഗ്രാമപഞ്ചായത്ത്; സിബിന്‍ വര്‍ഗീസ് വൈസ് പ്രസിഡന്റ്

New Update
33

തൊടുപുഴ: കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിബിന്‍ വര്‍ഗീസ് കോപ്പറത്ത്. കേരള കോണ്‍ഗ്രസ് പ്രതിനിധിയാണ്. വൈസ് പ്രസിഡന്റായിരുന്ന സാജന്‍ ചിമ്മിണിക്കാട്ട് രാജി വച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

യു.ഡി.എഫിനായി കോണ്‍ഗ്രസ് 3, കേരളാ കോണ്‍ഗ്രസ് 1, ലീഗ് 2ഉം എല്‍.ഡി.എഫിനായി സി.പി.എം 3, കേരളാ കോണ്‍ഗ്രസ് 1ഉം, ബി.ജെ.പി 2, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ സ്വതന്ത്ര എല്‍.ഡി.എഫിനൊപ്പം നിന്നു. തൊടുപുഴ ഭൂരേഖ സഹസില്‍ദാര്‍ സക്കീര്‍ വരണാധികാരിയായിരുന്നു.

Advertisment