Advertisment

മൂന്നാർ-ബോഡിമെട്ട് റോഡ്, ചെറുതോണിപ്പാലം ഉദ്ഘാടനം ജനുവരി 5ന് നിതിൻ ഗഡ്ക്കരി നിർവ്വഹിക്കും

New Update
വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെ വിളിക്കുകയും പേടിക്കേണ്ട കാര്യമില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട് ; ശാരീരികമായി തങ്ങള്‍ കോണ്‍ഗ്രസിലാണെങ്കിലും മനസ് നിങ്ങള്‍ക്കൊപ്പമാണെന്നാണ് അവര്‍ പറയുന്നത് ; പിന്തുണ അറിയിച്ച് കോണ്‍ഗ്രസുകാര്‍ ഫോണ്‍ വിളിക്കാറുണ്ടെന്ന്‌ നിതിന്‍ ഗഡ്കരി

ഇടുക്കി:ദേശീയപാത 85 മൂന്നാർ-ബോഡിമെട്ട്  റോഡിൻറെയും ചെറുതോണിപ്പാലത്തിൻറെയും ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി ജനുവരി 5ന് ഉച്ചകഴിഞ്ഞ് 3.30 ന്  നിർവ്വഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.

മൂന്നാർ ടാറ്റാ ഗ്രൌണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജനപ്രതിനിധികളും,ദേശിയപാത വിഭാഗം ഉദ്യോഗസ്ഥരും, പ്രമുഖവ്യക്തികളും പങ്കെടുക്കും. ജില്ലാഭരണകൂടത്തിൻറെ നേതൃത്വത്തിൽ ദേശീയപാത വിഭാഗം ആവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചതായി എം.പി അറിയിച്ചു.

 

Advertisment