Advertisment

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

New Update
32

കാസർഗോഡ് : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസറഗോഡ് മഞ്ചേശ്വരം മജൂർപള്ള നീരോളികെ സ്വദേശിനിയായ 32 ആണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.  വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. യുവതിക്ക് പ്രസവവേദന വന്നതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മംഗൽപാടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് പ്രണവ് പി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനുരൂപ് എം.എസ് എന്നിവർ സ്ഥലത്തി യുവതിയുമായി ആശുപത്രിയിലേക്ക് തിരുച്ചു. ആംബുലൻസ് ദേരളകട്ടെ എത്തിയപ്പോൾ യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനുരൂപ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.

9.36 ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനുരൂപിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അനുരൂപ് ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് പ്രണവ് യേനപ്പോയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Advertisment