Advertisment

ആദ്യ ഉല്ലാസയാത്ര വിജയം, അഞ്ചിനു നടത്തുന്ന ചതുരംഗപ്പാറ യാത്രയ്ക്കുള്ള ബുക്കിങും പൂര്‍ത്തിയായി, കൂടുതല്‍ ട്രിപ്പുകളുമായി  കെ.എസ്.ആര്‍.ടി.സി.

New Update
7e1607ef-930f-4a65-809e-21f6dc58d215.jpeg

പൊന്‍കുന്നം: ചതുരംഗപ്പാറയിലേക്ക് കെ.എസ്.ആര്‍.ടി.സി. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് നടത്തിയ ഉല്ലാസയാത്ര ജനപങ്കാളിത്തം കൊണ്ട് വിജയം. ആദ്യയാത്രയുടെ വിജയത്തോടെ കൂടുതല്‍ യാത്രകള്‍ക്കായി ഡിപ്പോ അധികൃതര്‍ തയ്യാറെടുക്കുകയാണ്. വരുമാനം വര്‍ധിപ്പിക്കാനാണ് അവധിക്കാല യാത്രയുമായി കെ.എസ്.ആര്‍.ടി.സി. പരീക്ഷണം നടത്തിയത്.

 കുട്ടികളുമായി കുറഞ്ഞ ചെലവില്‍ ഉല്ലാസയാത്ര നടത്താനാവുമെന്നതിനാല്‍ കുടുംബസമേതം യാത്ര ചെയ്തവരാണ് ഏറെയും. ഈ മാസം അഞ്ചിനു നടത്തുന്ന ചതുരംഗപ്പാറ യാത്രയ്ക്ക് ബുക്കിങ് കഴിഞ്ഞു. 11നും 26നും വീണ്ടും ചതുരംഗപ്പാറ ട്രിപ്പുണ്ട്.

കല്ലാര്‍കുട്ടി അണക്കെട്ട്, എസ്.എന്‍.പുരം വെള്ളച്ചാട്ടം, പൂപ്പാറ, കള്ളിമാലി വ്യൂപോയിന്റ്, ഗ്യാപ്പ് റോഡ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. 800 രൂപയാണ് ആളൊന്നിന് ടിക്കറ്റ് നിരക്ക്. ഈ മാസം 19ന് വട്ടവട യാത്രയും തീരുമാനിച്ചിട്ടുണ്ട്. 790 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫോണ്‍: 9497888032, 9495558231.

Advertisment