Advertisment

വീടില്ലാത്ത നിർധനരായ രണ്ട് കുടുംബങ്ങളെ ചേർത്ത് പിടിച്ച കെസി വേണു​ഗോപാൽ, ക്യാൻസർ രോഗിയായ സുധാകരനും കുടുംബത്തിനും അകാലത്തിൽ പൊലിഞ്ഞുപോയ മകന്റെ ഓർമ്മക്കായും മാതാപിതാക്കൾക്കും വീട് നിർമിച്ച് നൽകി, ജനമനസറിയുന്ന ജനനായകൻ

New Update
AAAA33333.jpg

ആലപ്പുഴ: ക്ലാപ്പന ആലും പീടികയിലെ ക്യാൻസർ രോഗിയായ സുധാകരനും വികലാംഗയായ മകൾ സജിതക്കും കരുനാഗപ്പള്ളി സ്വദേശികളായ മോഹനനും ലളിതയ്ക്കും സ്വപ്ന ഭവനം നിർമിച്ച് നൽകി മാതൃകയായ വ്യക്തിയാണ് കെസി വേണു​ഗോപാൽ. സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് കുടുംബങ്ങൾ. കൂലിപ്പണിക്കാരനായിരുന്ന സുധാകരന് നാവലായിരുന്നു ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുടുംബത്തിലെ എല്ലാ കാര്യങ്ങളും താളം തെറ്റി. ചികിത്സ തുടങ്ങിയ കാലയളവ് മുതൽ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു .

Advertisment

കയറി കിടക്കാൻ അടച്ചുറപ്പുള്ള വീടില്ല എന്നതായിരുന്നു സുധാകരൻ കുടുംബവും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇത് കേട്ടറിഞ്ഞ അന്നത്തെ എംപിയായിരുന്ന കെസി വേണുഗോപാൽ മുൻകൈയെടുത്ത് അടച്ചുറപ്പുള്ള ഒരു മനോഹരമായ വീട് സുധാകരന്റെ  കുടുംബത്തിനു സമ്മാനിച്ചു. വീടിൻറെ സുരക്ഷ തന്ന തണലിലേക്ക് മാറിയ സുധാകരന്റെ കുടുംബത്തെ പിന്നീട് മുൻപോട്ട് നയിച്ചത് ഭാര്യയായ ശാന്തകുമാരിയുടെ അധ്വാനമായിരുന്നു .

എന്നാൽ 4 മാസങ്ങൾക്ക് മുൻപ്  ശാന്തകുമാരിക്കും ക്യാൻസർ രോഗം പിടിപെട്ടതോടെ ഈ കുടുംബത്തിൻറെ മനസ്സമാധാനവും വരുമാനവും നിലച്ചു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള മകൻവല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വീട് പുലർത്തേണ്ട അവസ്ഥയാണ്. സുമനസ്സുകളുടെ സഹായത്തിൽ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് കുടുംബത്തിന് കെസിയുടെ സഹായം ലഭിച്ചത്. 

അകാലത്തിൽ പൊലിഞ്ഞുപോയ മകൻ നിതിന്റെ ഓർമ്മക്കായി മാതാപിതാക്കളായ മോഹനനും ലളിതയ്ക്കും സ്വപ്നഭവനം ഒരുക്കി നൽകി . മകന്റെ വിയോഗം തീർത്ത ദുഃഖം മനസ്സിൽ പേറുന്ന ആ അച്ഛനും അമ്മയ്ക്കും ഒരാശ്വാസമായെങ്കിലും ആ നാല് ചുവരുകൾ ഇനി കൂട്ടിനുണ്ടാവും.

2017 ജനുവരിയിലാണ് സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്ന 20 വയസ്സുകാരൻ നിതിൻ  അപകടത്തിൽ  മരിക്കുന്നത്. അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച നിതിന്റെ ഹൃദയവും ശ്വാസകോശവും കുറ്റമ്പുഴ സ്വദേശിയായ ജനിഷ എന്ന ഇരുപത്തിയാറുകാരിക്ക് സമ്മാനമായി നൽകുകയായിരുന്നു നിതിന്റെ മാതാപിതാക്കൾ. കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിൽ വച്ച് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നിതിൻറെ ഹൃദയവും ശ്വാസകോശവും ജനിഷയിൽ ചേർക്കപ്പെട്ടു . ഇന്നും നിതിൻ ജനിഷയിലൂടെ അമർത്യനായി തുടരുകയാണ് .

സാമ്പത്തികമായി താഴെത്തട്ടിൽ നിന്നിരുന്ന നിതിന്റെ കുടുംബത്തിന് കയറിക്കിടക്കാൻ ഒരു വീടുണ്ടായിരുന്നില്ല .വീടിന്റെ പ്രത്യാശയായിരുന്ന നിതിൻ അണഞ്ഞതോടെ പ്രായമായ മാതാപിതാക്കളും ഏക സഹോദരനും ഇനി എന്തെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് കെ സി വേണുഗോപാൽ ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുമായി ചേർന്ന് നിതിനായി സ്നേഹ ഭവനം ഒരുക്കുന്നത് .

ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി വീണ്ടും കെ സി വേണുഗോപാൽ മത്സര രംഗത്തിറങ്ങുമ്പോൾ തങ്ങളെപ്പോലെയുള്ള അശരണരായവർക്ക് പ്രതീക്ഷയുടെ പൊൻവെളിച്ചമാണ് അത് പകർന്നു നൽകുന്നത് എന്ന് ഈ ദമ്പതികൾ പറയുന്നു.

Advertisment