Advertisment

'ബിഗ് ജോബ്‌സ്' കുറിക്കു കൊണ്ടു: അമ്പലപ്പുഴയില്‍ കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ കോമഡി സ്‌കിറ്റിന് നേരെ സിപിഎം കല്ലേറ്

നിയമപരമായ എല്ലാ അനുമതികളോടും കൂടി പോലീസിന്റെ  സാന്നിദ്ധ്യത്തില്‍ നടത്തിയ പരിപാടിക്ക് നേരേയാണ് കല്ലേറ് ഉണ്ടായത്. സ്‌ക്റ്റില്‍ വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരെയും അവതരിപ്പിച്ചിരുന്നു. ഇതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
bigg jobs sUntitled.jpg

ആലപ്പുഴ: അമ്പലപ്പുഴയില്‍ കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ കോമഡി സ്‌കിറ്റ് ബിഗ് ജോബ്‌സിന് നേരെ സിപിഎം കല്ലേറ്. അമ്പലപ്പുഴ വളഞ്ഞവഴി ജംഗ്ഷന് പടിഞ്ഞാറ് ഐഎന്‍ടിയുസി  ഓഫീസിനു സമീപമാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത ടിവി ഷോ ആയ ബിഗ് ബോസിന് സമാനമായാണ് 'ബിഗ് ജോബ്‌സ്' കോമഡി ഷോ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്.  യുഡിഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ കോമഡി സ്‌കിറ്റില്‍ അസ്വസ്ഥരായ സി.പി എം പ്രവര്‍ത്തര്‍ പരിപാടിയ്ക്കു നേരെ കല്ലെറിയുകയായിരുന്നു.