Advertisment

ആലപ്പുഴയ്ക്കുവേണ്ടി നിരന്തരം ശബ്ദിച്ചും ഇടപഴകിയും നാടിനോടുള്ള കടപ്പാടും കൂറും തെളിയിച്ച പൊതുപ്രവര്‍ത്തകന്‍: ഇന്ത്യന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ജനാധിപത്യ മതേതര ശക്തികളുടെ പ്രതിരോധ മുന: ആലപ്പുഴയുടെ സ്വന്തം കെസി വേണുഗോപാല്‍

2004 മുതല്‍ 2006 വരെ സംസ്ഥാന ടൂറിസം, ദേവസ്വം മന്ത്രിയായ കാലത്ത് കെ.സി വേണു ഗോപാല്‍ ആവിഷ്‌കരിച്ച ആലപ്പുഴ കനാല്‍ നവീകരണമുള്‍പ്പെടെയുള്ള ടൂറിസം വികസന പദ്ധതികളാണ് ഈ നാടിന്‍ മുഖച്ചായ മാറ്റിയതെന്ന് നിസംശയം പറയാം.

New Update
kczUntitled.jpg

ആലപ്പുഴ: 2019ല്‍ ഒറ്റ സീറ്റിലേക്ക് എല്‍ഡിഎഫ് ചുരുങ്ങിയപ്പോള്‍ കനല്‍ ഒരു തരി മതിയെന്ന് ഇടതുപക്ഷം ആശ്വസിച്ചത് ആലപ്പുഴ ചൂണ്ടിയാണ്. എ എം ആരിഫ് എന്ന ആ കനല്‍ കെടുത്താന്‍ കെ.സി വേണുഗോപാല്‍ എന്ന ഏറ്റവും സമുന്നതായ നേതാവിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.

Advertisment

വിവിധ സവിശേഷതകളാല്‍ ലോകമറിയുന്ന ആലപ്പുഴ ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്നത് കെ.സി വേണുഗോപാലിന്റെ പേരിലാണ്. ലോക്‌സഭാംഗം അല്ലാതിരുന്ന അഞ്ചുവര്‍ഷ കാലയളവിലും ആലപ്പുഴയ്ക്കുവേണ്ടി നിരന്തരം ശബ്ദിച്ചും ഇടപഴകിയും ഈ നാടിനോടുള്ള കടപ്പാടും കൂറും തെളിയിച്ച പൊതുപ്രവര്‍ത്തകനാണ് കെസി.

ഇന്ത്യന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ജനാധിപത്യ മതേതര ശക്തികളുടെ പ്രതിരോധ മുനയായ് മാറിയ അദ്ദേഹം എത്ര തിരക്കിനിടയിലും ആലപ്പുഴക്കാരുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടാന്‍ സമയം കണ്ടെത്തി. പ്രതിസന്ധി ഘട്ടങ്ങളില്‍  ആലപ്പുഴക്കാര്‍ നല്‍കിയ സ്‌നേഹമാണ് തന്റെ ഊര്‍ജ്ജമെന്ന് കെ.സി പറയുന്നു.

1996, 2001, 2006 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ നിന്ന് മൂന്നു തവണ തുടര്‍ച്ചയായി നിയമസഭാംഗമായപ്പോഴും 2009ലും 2014 ലും രണ്ടു തവണ ലോക്‌സഭയില്‍ അംഗമായപ്പോഴും ആലപ്പുഴയുടെ വികസനത്തിനുവേണ്ടി കെ.സി വേണുഗോപാല്‍ നടപ്പാക്കിയ പദ്ധതികള്‍ നാടിന്റെ യശസ്സുയര്‍ത്തിയിരുന്നു.

2004 മുതല്‍ 2006 വരെ സംസ്ഥാന ടൂറിസം, ദേവസ്വം മന്ത്രിയായ കാലത്ത് കെ.സി വേണു ഗോപാല്‍ ആവിഷ്‌കരിച്ച ആലപ്പുഴ കനാല്‍ നവീകരണമുള്‍പ്പെടെയുള്ള ടൂറിസം വികസന പദ്ധതികളാണ് ഈ നാടിന്‍ മുഖച്ചായ മാറ്റിയതെന്ന് നിസംശയം പറയാം.

2011 മുതല്‍ 2014 വരെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ഊര്‍ജ-വ്യോമ ഗതാഗത സഹമ ന്ത്രിയായ കാലഘട്ടത്തിലും ആലപ്പുഴയ്ക്കു വേണ്ടി കെ.സി മുന്നിട്ടിറങ്ങി. അക്കാലത്ത് കെ.സി ആവിഷ്‌കരിച്ച വികസന പരിപാടികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, കേന്ദ്ര പദ്ധതികള്‍, സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ കൊണ്ടുവന്ന പദ്ധതികള്‍ എന്നിവ ഇന്ന് ഈ നാടിന്റെ മുഖമുദ്രകളാണ്.

തീരദേശ, കാര്‍ഷിക മേഖലകളിലും കശുവണ്ടി, കയര്‍ തുടങ്ങിയ പാരമ്പര്യ തൊഴില്‍ മേഖലകളിലും ആ കയ്യൊപ്പ് തെളിഞ്ഞു കാണാം. ഗ്രാമീണ റോഡുകള്‍ മുതല്‍ ആലപ്പുഴ ബൈപ്പാസ് വരെ നീളുന്ന പകിട്ടാര്‍ന്ന പാതകളും, മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍സ്‌പെഷ്യാലിറ്റി പദവിയും, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും, ആലപ്പുഴ കുടിവെള്ള പദ്ധതിയും, പാര്‍പ്പിട പദ്ധതികളും ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലയ്ക്ക് നല്‍കിയ കൈത്താ ങ്ങും ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. ആ കുതിപ്പിന് തുടര്‍ച്ചയുണ്ടായില്ലെന്ന അഞ്ചു വര്‍ഷത്തെ യാഥാര്‍ത്ഥ്യം ആലപ്പുഴക്കാര്‍ തിരിച്ചറിയുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 'ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാല്‍ ആലപ്പുഴയുടെയും കേരളത്തിന്റെയും വികസനത്തിന് നിര്‍ണായക സംഭാവന നല്‍കാനുള്ള ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ കെ.സി വേണുഗോപാല്‍ ഉണ്ടാകുമെന്നാണ് ആലപ്പുഴയുടെ പ്രതീക്ഷ.

Advertisment