Advertisment

ആദായ നികുതി വകുപ്പ് നീക്കം പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാൻ; ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്ന് കെ സി വേണുഗോപാൽ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kc venugopal cherthala

ആലപ്പുഴ: ആദായ നികുതി വകുപ്പിന്റെ നീക്കം രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മുഴുവൻ മരവിപ്പിച്ചിരുന്നു.

Advertisment

1076 കോടി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇപ്പോൾ വന്നു. 692 കോടി പലിശ മാത്രം അടയ്ക്കണം. എന്നാൽ ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും കെ സി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയമാണ്. ഇന്നലെയാണ് നോട്ടിസ് വന്നത്. ആദായനികുതി വകുപ്പിന്റെ നീക്കത്തിനെതിരെ നാളെയും മറ്റന്നാളും രാജ്യവാപകമായി പ്രതിഷേധിക്കും.

കോൺഗ്രസ് പാർട്ടിയെ സാമ്പത്തികമായി പാപ്പരാക്കുക എന്നതാണ് ലക്ഷ്യം. കൃത്യമായ കണക്ക് എഐസിസി ദേശീയ ട്രഷറർ ഉച്ചക്ക് വാർത്താ സമ്മേളനം നടത്തി പുറത്തുവിടുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

Advertisment