Advertisment

കോണ്‍ഗ്രസിന് ബിജെപി പേടി, വയനാട്ടില്‍ ലീഗിന് പതാക ഉയര്‍ത്താന്‍ കഴിയുന്നില്ല; പാകിസ്താന്‍ പതാകയെന്ന ബിജെപി പ്രചാരണത്തെ രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല; കൊടി ഉപേക്ഷിച്ച് പ്രചരണം നടത്തുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് ഫാസിസത്തെ നേരിടാനാവുകയെന്ന് എം വി ഗോവിന്ദന്‍

പ്രധാനമന്ത്രിക്ക് താഴെത്തട്ടിലെ ഒരു ആര്‍എസ്എസുകാരന്റെ നിലവാരം മാത്രമാണുള്ളതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. കരുവന്നൂര്‍ ബാങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി പറഞ്ഞത് തെറ്റായ കാര്യമാണ്.

New Update
bomb mv govindan.jpg

ആലപ്പുഴ: ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസിന് ബിജെപി പേടിയാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. വയനാട്ടില്‍ ലീഗിന് പതാക ഉയര്‍ത്താന്‍ കഴിയുന്നില്ല.

Advertisment

പാകിസ്താന്‍ പതാകയെന്ന ബിജെപി പ്രചാരണത്തെ രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ലീഗിനെ തമസ്‌കരിക്കുകയാണ് ചെയ്തത്. ഇത്തവണ കോണ്‍ഗ്രസിന്റെ കൊടി പോലും ഉയര്‍ത്താന്‍ കഴിയുന്നില്ല. സംഘപരിവാറിനെ ഭയന്നാണ് വയനാട്ടില്‍ കൊടി ഉപേക്ഷിച്ചത്.

കോണ്‍ഗ്രസിന് ബിജെപി ഭയമാണ്. കൊടി ഉപേക്ഷിച്ച് പ്രചരണം നടത്തുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് ഫാസിസത്തെ നേരിടാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രിക്ക് താഴെത്തട്ടിലെ ഒരു ആര്‍എസ്എസുകാരന്റെ നിലവാരം മാത്രമാണുള്ളതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. കരുവന്നൂര്‍ ബാങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി പറഞ്ഞത് തെറ്റായ കാര്യമാണ്.

കരുവന്നൂരില്‍ 116 കോടി നിക്ഷേപകര്‍ക്ക് മടക്കി നല്‍കി. 198 കോടിയുടെ സ്ഥിര നിക്ഷേപം പുതുക്കിയിട്ടുണ്ട്. പിടിച്ചെടുത്ത 162 ആധാരങ്ങള്‍ ഇഡി തിരികെ നല്‍കിയിട്ടില്ല.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബാങ്കിനെപ്പറ്റി അസത്യം പ്രചരിപ്പിക്കുന്നതെന്നും തെറ്റ് ചെയ്തവര്‍ക്ക് ഒരു സംരക്ഷണവും പാര്‍ട്ടിയോ സര്‍ക്കാരോ നല്‍കിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Advertisment