Advertisment

എല്ലാ വൈറസ്സുകളും റമദാനു മുന്നിൽ നിലം പതിക്കട്ടെ; ഐ ഷിഹാബുദീൻ

author-image
ഇ.എം റഷീദ്
Updated On
New Update
shiUntitled.jpg

ആലപ്പുഴ: ആധുനിക ഇൻഫർമേഷൻ ടെക് നോളജി കുതിച്ചു കൊണ്ടിരിക്കുകയാണ്, മാനുഷിക മൂല്യങ്ങളും സാമൂഹ്യകനീതിയും കുടുബബന്ധങ്ങൾപോലും തകർത്തെറിഞ്ഞുകൊണ്ടുള്ള കുതിപ്പ്, ഭൂമിയിൽ കാരുണ്യം ചെയ്യാൻ കാരണമായ കുഞ്ഞ് മനസ്സുകളിൽപോലും അധമാത്വത്തിന്റെ കരിനാഗങ്ങൾ പത്തിവിടർത്തി ആടുകയാണ്.

Advertisment

നമ്മുടെ നിഷ്കളങ്കരായ കുഞ്ഞ്മനസ്സുകളെ ആത്മീയതകൊണ്ട് മനസ്സിനെ അവരുടെ ഒർജിനാലിറ്റി കാത്ത്സൂക്ഷിക്കാൻ നാം അലംഭാവം കാണിച്ചാൽ, ആധുനിക മീഡിയകളിലൂടെ പരക്കുന്ന വൈകാരിക റെഡിയേഷനുകൾ മനുഷ്യൻ എന്ന മഹത്വത്തിൽ നിന്ന് അവരെ ഡിലീറ്റ് ചെയ്തേക്കാം.

നമ്മുടെ കൈയ്യിലൊരു ലാപ്ടോപ്പുണ്ട്, ആ ലാപ്ടോപ് വൈറസുകൾകൊണ്ട് നിറഞ്ഞിക്കുന്നു, അത് ഓപ്പൺ ചെയ്യാൻ തന്നെ പറ്റാത്ത പരുപത്തിലായിരിക്കുന്നു.

കാണാനാണെങ്കിലോ സുന്ദരൻ ലാപ്ടോപ്. ഇനി എന്ത് ചെയ്യും. ഒന്നും ആലോചിക്കാനില്ല, ഫോർമാറ്റ് ചെയ്തു, ആന്റി വൈറസിടുക തന്നെ.റമദാൻ ഇവിടെയൊരു ആന്റി വൈറസവുകയാണ്. ആധുനികതയെ വരിഞ്ഞുമുറിക്കിയ എല്ലാ വൈറസുകളെയും കരിച്ചുകളയുന്ന ആന്റിവൈറസ്.

ശരീരത്തിലും മനസ്സിലും തിങ്ങിവിങ്ങിയമർന്നുകൊണ്ടിരിക്കുന്ന വൈറസുകളെ തുരത്താൻ കാരുണ്യവനായ അള്ളാഹു കനിഞ്ഞുനൽകിയ ഒരു ആന്റിവൈറസ്സാണ് വിശുദ്ധ റമദാൻ, മനുഷ്യശരീരം എന്ന സിസ്റ്റത്തിന്റെ നിലനിൽപ് തന്നെ വൈറസുകൾ അവതാളത്തിൽ ആക്കിയിരിക്കുന്നു. മനസ്സ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാപട്യങ്ങൾ പുറത്തേക്ക് ചാടുന്നു.

നാവ് തുറക്കുമ്പോൾ തന്നെ കള്ളവും പരദൂഷണങ്ങളും പുറത്തേക്ക് വരുന്നു. കൈകൾ ചലിക്കുമ്പോൾ തന്നെ ആക്രമങ്ങൾ ഉയരുന്നു. അപ്പോൾ എവിടെയാണ് നന്മകൾ കുടികൊള്ളുന്നത്, എല്ലാ നന്മകളെയും വൈറസുകൾ ബ്ലോക്കാക്കി നിർത്തിയിരിക്കുന്നു, ഈ വൈറസുകളെ തകർക്കാൻ റമദാൻ പോലൊരു ആന്റിവൈറസ് മറ്റൊന്നില്ല.

അള്ളാഹു നമ്മുടെ മനസ്സിനെയും ശരീരത്തെയും സമ്പത്തിനെയും ശുദ്ധിയക്കാൻതന്ന നല്ലൊരു അവസരമാണ് നോമ്പ്. പാവങ്ങൾ കരിച്ചുകളയാൻ, മനസ്സിലെ കറകളെ കഴുകി വ്യത്തിയാക്കാത്തക്ക ശക്തിയുള്ള റമദാൻ എന്ന ആന്റിവൈറസിന്റ പ്രാധാന്യം നാം തിരിച്ചറിയണം. 

ഹൃദയത്തിലുള്ള എല്ലാ റസ്സുകളും റമദാനിൽ നിലംപതിക്കട്ടെ.റമദാൻ കഴിയുന്നതോടുകൂടി നമുക്ക് നമ്മുടെ മനസ്സെന്ന പുതിയ സിസ്റ്റവുമായി മുന്നോട്ട്കുതിക്കാം.

നന്മയുടെ, വെളിച്ചത്തിന്റെ, കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞു കൊണ്ട് പുതിയ വാതലിലൂടെ പുതിയ ജീവിതത്തിലേക്കാണ് റമദാൻ ലോകത്തെ നയിക്കുന്നത്, നന്മകൾ നിറഞ്ഞ പുതിയ ലോകം നമുക്ക് പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം സമാധാനം ആഗ്രഹിക്കുന്ന ലോകത്തിനായ്.

 

Advertisment