Advertisment

ആരോഗ്യ നിലയില്‍ പുരോഗതി; അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു

ശ്വാസതടസ്സവും രക്ത സമര്‍ദ്ദം കൂടിയതിനെ തുടര്‍ന്നുമാണ് അദ്ദേഹത്തെ കൊച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ കലൂരിലെ വീട്ടിലേക്കാണ് ശനിയാഴ്ച രാവിലെ മാറ്റിയത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
madani UntitledD.jpg

കൊച്ചി: ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു. 

ശ്വാസതടസ്സവും രക്ത സമര്‍ദ്ദം കൂടിയതിനെ തുടര്‍ന്നുമാണ് അദ്ദേഹത്തെ കൊച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ കലൂരിലെ വീട്ടിലേക്കാണ് ശനിയാഴ്ച രാവിലെ മാറ്റിയത്.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രി വിട്ട മഅദനി എല്ലാവരുടെയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി അറിയിച്ചു.

Advertisment