Advertisment

യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്രാസംവിധാനമോ ഏര്‍പ്പെടുത്തിയെന്ന് എയര്‍ ഇന്ത്യ എക്​സ്​പ്രസ് ; ഇല്ലെന്ന് യാത്രക്കാര്‍

ക്യാബിന്‍ ക്രൂവിന്‍റെ സമരം നിയമവിരുദ്ധമാണെന്നും എയര്‍ ഇന്ത്യഎക്സ്പ്രസിലെ മാറ്റം അംഗീകരിക്കാത്തവരാണ് സമരത്തിലെന്നും കമ്പനി വിശദീകരണവുമായി രംഗത്തെത്തി.

New Update
air india Untitled2323.jpg

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതോടെ വലഞ്ഞ് യാത്രക്കാര്‍. അലവന്‍സ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറിലേറെ ജീവനക്കാരാണ് പണിമുടക്കുന്നത്.

Advertisment

എന്നാല്‍ ക്യാബിന്‍ ക്രൂവിന്‍റെ സമരം നിയമവിരുദ്ധമാണെന്നും എയര്‍ ഇന്ത്യഎക്സ്പ്രസിലെ മാറ്റം അംഗീകരിക്കാത്തവരാണ് സമരത്തിലെന്നും കമ്പനി വിശദീകരണവുമായി രംഗത്തെത്തി. യാത്രക്കാര്‍ക്ക് റീഫണ്ടോ, പകരം യാത്രാസംവിധാനമോ ഏര്‍പ്പെടുത്തിയെന്നും എയര്‍ ഇന്ത്യ അവകാശപ്പെട്ടു.

കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാല് വിമാനങ്ങളുമാണ് ആദ്യം റദ്ദാക്കിയത്.

പിന്നാലെ തിരുവനന്തപുരത്തേക്ക് എത്തേണ്ട ഒരു വിമാനവും കരിപ്പൂരില്‍ നിന്നുള്ള എട്ടു സര്‍വീസുകളും യുഎഇല്‍ നിന്ന് കേരളത്തിലേക്കുള്ള എട്ട് സര്‍വീസുകളും ഷാര്‍ജ, മസ്കറ്റ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളും റദ്ദാക്കി. 

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ഇന്നത്തെയില്ലെങ്കില്‍ ജോലി നഷ്ടമാകുന്നവരും ഭര്‍ത്താവ് ഐസിയുവിലായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന സ്ത്രീയുമടക്കം യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. 

Advertisment